റിമി ടോമി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വാതിൽക്കൽ വെള്ളരിപ്രാവ് എന്ന ഗാനം വൈറൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിന്റെ ചെറിയ ഭാഗം മാത്രമാണ് റിമി പാടിയത്. വരികൾ ഫോണിൽ നോക്കി കയ്യിൽ മൈക്ക് പിടിച്ച് സോഫയിൽ ഇരുന്നാണ് റിമി പാടുന്നത്. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്.
നിത്യ മാമ്മൻ വളരെ മികച്ച രീതിയിലാണ് ഗാനം ആലപിച്ചതെന്ന് ഗായിക കുറിച്ചു. ഹരിനാരായണന്റെ വരികൾ ഏറെ ഹൃദയസ്പർശിയാണെന്നും ജയചന്ദ്രന്റെ സംഗീതം അതിമധുരമെന്നും പാട്ടു പങ്കുവച്ച് റിമി ടോമി കുറിച്ചിട്ടുണ്ട്. സൂഫിയും സുജാതയും ചിത്രത്തിലെ ഈ ഗാനം റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…