entertainment

എന്റെ സൽവാർ കീറിപ്പോയി, കൂടെയുണ്ടായിരുന്ന നടിയുടെ സാരി അഴിഞ്ഞു പോയി, ഉദ്ഘാടന ഓർമ്മകൾ പങ്കുവെച്ച് മീര നന്ദൻ

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. ഒരുപിടി നല്ല സിനിമകൾക്ക് ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായി നിന്നു. തുടർന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ തിരക്കിട്ട ആർജെയാണ്.

തിരക്കിട്ട ദുബായ് ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ലൈഫിലെ കളർഫുൾ നിമിഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതിനിടെ ദുബായിൽ വെച്ച് താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഗ്ലാമർ ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടും മോഡലിങ് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്

ഇപ്പോളിതാ ഉത്ഘാടനത്തിനിടയിൽ സംഭവിച്ച കാര്യങ്ങൾ തുറന്നുപറയുകയാണ്. ഒന്ന് തൊടാനും തൊട്ട് നോക്കാനും ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ ഇടയിലൂടെ കടന്നു പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചിലപ്പോൾ അതി ഭീകരമാകും. ഇത്തരത്തിൽ ഒരു ഉൽഘാടനത്തിനു പോയപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം പറയുന്നത്.

മീരയുടെ വാക്കുകൾ ഇങ്ങനെ… ഞാനും അച്ഛനും രണ്ട് കാറുകളിൽ ആണ് യാത്ര ചെയ്തിരുന്നത്. എന്റെ ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു അത്. വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക്‌ മുന്നിൽ. സാധാരണ സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറിൽ നിന്നു പുറത്തേക്ക് ഉൽഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്. ഞങ്ങൾ അവരെ വിളിച്ചു അവിടേക്ക് എത്താൻ വഴി ഒരുക്കണം എന്ന് പറഞ്ഞു.അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും ഇല്ലായിരുന്നു. ഞങ്ങൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവര് തന്നെ വഴി മാറി തന്നു. ഇറങ്ങിയതോടെ അവര് തള്ളാൻ തുടങ്ങി. എന്റെ ചെരുപ്പ് പോയി, എങ്ങനെയൊക്കെയോ ജുവലറിക്ക്‌ ഉള്ളിൽ കയറി. എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാൻ അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിൽ എന്റെ സൽവാർ കീറിപ്പോയി. ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയ ഇടം, ലൈനിങ് ഒക്കെ അടിയിൽ ഉണ്ടായിരുന്നു, നെറ്റ് മാത്രമാണ് കീറിയത്. എന്തായാലും അത്തരമൊരു സംഭവം ജീവിതത്തിൽ മറക്കാനാകില്ല.

Karma News Network

Recent Posts

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

2 mins ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

3 mins ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

26 mins ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

30 mins ago

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

1 hour ago

ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണി ആയാൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കരുത്, 16-കാരിക്ക് അനുകൂല ഉത്തരവ്

കൊച്ചി: ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഹൈക്കോടതി. 16 വയസ്സുകാരിയായ പ്ലസ്…

1 hour ago