social issues

18ഉം 21ഉം വയസ്സുള്ളപ്പോള്‍ നടന്ന മിശ്രവിവാഹം അവര്‍ ഉടനെ അടിച്ചു പിരിയും എന്ന് പറഞ്ഞവരോട് 30മാത് വയസില്‍ സനയ്ക്ക് പറയാനുള്ളത്

സോഷ്യല്‍ മീഡിയകളില്‍ പലപ്പോഴും ഇന്‍സ്പിരേഷന്‍ സ്റ്റോറികള്‍ പലരും പങ്കുവെയ്ക്കാറുണ്ട്. പല സ്റ്റോറികളിലും ജീവിതം തന്നെ മാറ്റി മറിച്ച അനുഭവങ്ങളാണ് പലരും പങ്കുവെയ്ക്കുന്നത്. ഇത്തരത്തില്‍ ഒരു ജീവിതാനുഭവമാണ് സന സിദ്ദിഖ് പങ്കുവെയ്ക്കുന്നത്. മുപ്പത്തു വയസ്സിനുള്ളില്‍ നേരിട്ടതും നേടി എടുത്തതും എല്ലാം സന പങ്കുവെക്കുന്നുണ്ട്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് സന തന്റെ ജീവിതം പങ്കുവെച്ചിരിക്കുന്നത്.

സനയുടെ കുറിപ്പ് ഇങ്ങനെ, ഞാന്‍ sana sidheeque, Ernakulam- പെരുമ്പാവൂര്‍ ആണ് ജന്മ സ്ഥലമെങ്കിലും ജീവിതം കൊണ്ടെത്തിച്ചത് മ്മടെ മലപ്പുറത്താണ് ??. 18ആം വയസ്സില്‍ ഒരു ഇന്റര്‍കാസറ്റ് മാര്യേജ്‌ലൂടെയാണ് മലപ്പുറം സ്വന്തമായത്. Degree പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ, അമ്മ എന്ന പദവി മനോഹരമായി അങ്ങ് അലങ്കരിച്ചു.19ആം വയസ്സില്‍ ഒരമ്മയായി. നീ ചെറിയ കുട്ടിയാണ് ഇപ്പൊ നിനക്ക് കുട്ടി വേണ്ട എന്ന പറഞ്ഞ teams nod മ്മടെ പുയാപ്പിള പറഞ്ഞത് ഈ കുട്ടി നമ്മടെ സന്തോഷത്തിന്റെ വാതിലാവും എന്നാണ്. ഒരു ജീവന്‍ കളഞ്ഞിട്ട് എന്തു നേട്ടം. ഈ ഡയലോഗ് അടിക്കുമ്പോ മൂപ്പര്‍ക്ക് പ്രായം 21ആണ് ട്ടോ.

നിങ്ങള്‍ രണ്ടാളും ജീവിതത്തില്‍ എവിടെയും എത്തില്ല, ജോലി ഇല്ല, degree ഇല്ല.ഒരു വര്‍ഷം കൊണ്ട് തല്ലി പിരിഞ്ഞു തീരും എന്ന് ബെറ്റ് വച്ചു നമ്മുടെ ബന്ധുക്കളും. നല്ല ഒരു orthodox മലബാര്‍ ഫാമിലിയില്‍ എത്തിയ ഞാന്‍ വൈകാതെ അടുക്കള അങ്ങ് സ്വന്തമാക്കി. പഠനവും ജോലിയുമൊക്കെ സ്വപ്നത്തില്‍ അങ്ങനെ അങ്ങനെ അങ്ങനെ. ഞാനും മ്മടെ കെട്ടിയോനും കൂടെ distance aayi degree അങ്ങട് പഠിച്ചെടുത്തു. മോനെ സ്‌കൂളില്‍ ചേര്‍ത്തപ്പോ മ്മടെ degree സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടി, കുറച്ച് കിട്ടിയാല്‍ ഇനിയും ഇനിയും എന്നാണല്ലോ. പഠിക്കാനും ജോലിചെയ്യാനും അതിയായ മോഹം. പക്ഷെ പഠിക്കണ്ട, ജോലിക്ക് പോവണ്ട, വീട്ടില്‍ ഇരുന്നാല്‍ മതി അങ്ങനെ പറഞ്ഞു പലരും രംഗത്ത് വന്നു.

കെട്ടിയോന്‍ എനിക് കട്ട സപ്പോര്‍ട്ട് ആയിരുന്നു ട്ടോ മ്മടെ കെട്ടിയോന്‍ സ്വന്തമായി ഒരു പ്രിന്റിംഗ് കമ്പനി തുടങ്ങി. 5 ന്‌ടെ പൈസ സ്ത്രീധനം വാങ്ങിക്കാത്തതു കൊണ്ട് നുള്ളി പെറുക്കി ആണ് കമ്പനി തുടങ്ങിയത്. വീട്ടു ജോലിക്കിടെ പഠിക്കാന്‍ എവിടെ സമയം? അവസാനം മ്മടെ ഗൂഗിള്‍ nde സഹായത്തോടെ എനിക് ആവശ്യമായ കോഴ്‌സസ് കണ്ടെത്തി വീട്ടില്‍ ഇരുന്ന് പഠിക്കാന്‍ തുടങ്ങി. മ്മളെ കൊണ്ട് ആര്‍ക്കും ഒരു ബുദ്ധിമുട്ട് വേണ്ടല്ലോ. കെട്ടിയോന്‍ കട്ട support ആരുന്നൂട്ടോ. ഇന്നിപ്പോ വിവാഹം കഴിഞ്ഞിട്ട് 12വര്‍ഷം കഴിഞ്ഞു,30 വയസ്സാവുന്നു ഇന്ന് ഞാനൊരു Early childhood education expert and research specialist ആണ്. Blogger ആണ്. Child psycologits. സ്‌പെഷ്യല്‍ needs. Learning ഡിസബിലിറ്റി trainer. Nutrionist. Phonetic കോഡര്‍. Sign language trainer . Story telling trainer അങ്ങനെ പലതും ആണ് ഇന്ന്.

ഒരു കൊച്ചു youtube channel ഉം ഇണ്ട് ‘ likkle diaries’ കുട്ടികളുടെ പഠന പരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കുന്നു. 2020ലെ All ഇന്ത്യ എഡ്യൂക്കേഷന്‍ excellence അവാര്‍ഡ് എനിക്കായിരുന്നു. 2021- ഇന്ത്യ prime 100 women icon award ഉം കിട്ടി. ഒരു പുസ്തകം കൂടെ അങ്ങ് എഴുതിക്കളയാം എന്ന് തോന്നി. ‘ Early scoops’ എന്ന് കുട്ടികള്‍ക്ക് വേണ്ടി ഒരു ചെറിയ പുസ്തകവും എഴുതി. ഈ നവംബറില്‍ ഷാര്‍ജക്ക് പോവാണ്. അവിടെ ഇന്റര്‍നാഷണല്‍ ഷാര്‍ജ book ഫൈറില്‍ വെച്ചാണ് book റിലീസ്.. ഇപ്പൊ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും പ്രിന്റിംഗ് കമ്പനി തുടങ്ങിയ കെട്ടിയോന്‍ എന്തായി എന്ന് പുള്ളിക്കാരന്‍ ആമ ഓട്ടമത്സരത്തില്‍ ഓടിയപോലെ ഓടിയും നടന്നും ഇപ്പൊ ഒരു വലിയ പ്രിന്റിംഗ് and പാക്കേജിങ് ഫേം നടത്തുന്നു.(wrapie) മ്മടെ ഗോകുലം mall അറിയോ, കാലിക്കറ്റ് ഉള്ളതാണ്, അതൊക്കെ ഇന്റീരിയര്‍ ചെയ്തത് മ്മടെ കെട്ടിയോന്‍ ആണ്.( meldin interiors) ദൈവത്തിനു നന്ദി, മക്കളും കുടുംബവുമായി സുഖമായി ഇരിക്കുന്നു.

2ആണ് കുട്ടികളാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളോട്, പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരോട്, കൂടെ നില്കാതെ ഒറ്റപ്പെടുത്തിയവരോട് ഒരുപാട് നന്ദി, ചങ്ക് പോലെ കൂടെ നിന്നവരും ഇണ്ട്‌ട്ടോ.
ജീവിതത്തില്‍ സ്‌നേഹം ആണ് ആദ്യം വേണ്ടത്, ആദ്യം നമ്മളോട് തന്നെ, പിന്നെ വിശ്വാസം അതും ആദ്യം നമ്മളോട് തന്നെ, എനിക് സാധിക്കും എന്ന വിശ്വാസം. കുറച്ച് ദിവസം മുന്‍പ് മ്മടെ ജോഷി talk ഇല്‍ കയറി ഒരു സ്പീച് ആങ് സ്പീച്ചി. നെഗറ്റീവ്‌സ് സും പോസിറ്റീവ്സ്സും k aayi ഒരു അവിയല്‍ സദ്യ കിട്ടി ?? പിന്നെ ഞാന്‍ ഇപ്പൊ straighpath international സ്‌കൂളില്‍ 7 വര്‍ഷമായി Head of the department ആയിട്ട് വര്‍ക് ചെയ്യാണ്. അപ്പോ എല്ലാവര്‍ക്കും മംഗളം നേരുന്നു. നമ്മള്‍ നമ്മളായി തന്നെ ഇരിക്കുക, ആദ്യം നമ്മളെ സ്‌നേഹിക്കുക, പിന്നെ മുന്നോട്ട് മുന്നോട്ട്.

Karma News Network

Recent Posts

നിന്റെ തന്തയുടെ വകയാണോ റോഡെന്ന് ചോദിച്ചു, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി, കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ. നിന്റെ തന്തയുടെ വകയാണോ…

12 mins ago

വീണ്ടും കാട്ടാന ആക്രമണം, വയനാട്ടിൽ ഒരാൾക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്‌ക്കുന്ന സമയത്ത് കാട്ടാന…

40 mins ago

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…

1 hour ago

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

2 hours ago

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…

2 hours ago

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

2 hours ago