live

പെണ്ണുങ്ങളേ ഇതാണെന്റെ പെങ്ങൾ,ഡിഗ്രി പഠനം നിർത്തി,കല്യാണം കഴിഞ്ഞു,പ്രസവിച്ചു,എന്നിട്ടും വെറുതെ വീട്ടിൽ ഇരുന്നില്ല

വിവാഹശേഷംപല കുടുംബങ്ങളിലെയും സ്ത്രീകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടുന്നവരാണ്.കുട്ടികളെയും ഭർത്താവിനെയും നോക്കി ശിഷ്ടജീവിതം നയിക്കുന്ന അവർ അടിമകളെപ്പോലെ വീടുകളിൽ പണിയെടുക്കുന്നു. നിശ്ചയദാർഡ്യമുള്ള പെണ്ണിന്റെ മുൻപിൽ ഇതൊന്നും യാതൊരു തടസമേയല്ലെന്ന് പറയുകയാണ് ഷബീറലി എന്ന യുവാവ്. ശബാന എന്ന പെങ്ങളെ ഉദാഹരണമാക്കിയാണ് ഷബീറിന്റെ കുറിപ്പ്

പൂർണ്ണരൂപം

പ്രവാസം നിർത്തിയ പുരുഷനും പ്രസവം നിർത്തിയ സ്ത്രീയും,ഒരു പോലെയാണ് വേണ്ടായിരുന്നു എന്ന് പിന്നീട്‌ പിറുപിറുത്ത്‌ കൊണ്ടിരിക്കും.പഠിക്കാൻ ഏറ്റവും മിടുക്കികൾ പെൺകുട്ടികളാണ് പക്ഷെ ജോലി ലഭിക്കുന്നതൊക്കെ ആൺ കുട്ടികൾക്കും.കാരണം രക്ഷിതാക്കൾ പെൺ മക്കളെ പെട്ടെന്ന് കെട്ടിച്ച്‌ വിടും.പെണ്ണ് പണി എടുത്ത്‌ നമ്മളെ കുടുംബം പോറ്റണ്ട എന്ന് വീമ്പ്‌ പറയുന്ന ആങ്ങളമാരും കാർണ്ണോന്മാരും ഉള്ള വീടാണെങ്കിൽ നന്നായി പഠിക്കുന്ന റാങ്ക്‌ ഹോൾഡർ ആണെങ്കിലും പിന്നെ അവളുടെ ജോലി അടുക്കളയിലായിരുന്നു.പിന്നെ മുകളിൽ പറഞ്ഞവരെ പോലെ ഇവരും പിറുപിറുത്ത്‌ കൊണ്ടിരിക്കും ഞാൻ ഒന്നുമായില്ല,എന്നെ പഠിക്കാൻ വിട്ടില്ല,എന്നെ ജോലി എടുക്കാൻ വിട്ടില്ല എന്നൊക്കെ പക്ഷെ ഈ ഒരു സിസ്റ്റം ഇപ്പോൾ പതിയെ പതിയെ മാറുന്നുണ്ട്‌.പെൺ കുട്ടികളും വലിയ കമ്പനികളിലും മറ്റും ഉയർന്ന ജോലി ചെയ്യുന്നുണ്ട്‌.അത്‌ പോലെ ബിസിനസ്‌ സംരഭം ചെയ്യുന്നുണ്ട്‌.പക്ഷെ പലപ്പോഴും അവർക്ക്‌ വേണ്ട സപ്പോർട്ട്‌ അടുത്തവരിൽ നിന്ന് കിട്ടാറില്ല എന്നതാണ് സങ്കടം.

ചൈനീസ്‌ പെൺകുട്ടികളെ മലയാളി പെൺകുട്ടികൾ മാതൃകയാക്കണം. ഭാഷ പോലും അറിയാതെ ചൈനീസ്‌ ഭാഷ മാത്രം അറിയുന്ന ആ പെൺ കുട്ടികൾ ആംഗ്യ ഭാഷയിലും ട്രാൻസ്ലേറ്റർ ആപ്പിന്റെ സഹായത്തോടും ഇല്ലാതെ കോടിക്കണക്കിനു രൂപയുടെ കച്ചവടം നേരിട്ടും ഇടനിലക്കാരായും അവർ ചെയ്യുന്നത്‌ കണ്ട്‌ അന്ധാളിച്ചിട്ടുണ്ട്‌.‌അഥവാ ഇനി കുടുംബത്തിൽ നിന്ന് സപ്പോർട്ട്‌ നൽകിയാലും എനിക്ക്‌ കഴിവില്ല ഭാഷ അറിയില്ല എന്നൊക്കെയുള്ള അപകർഷതാബോധം കൊണ്ട്‌ മാത്രമാണ് പല പെൺകുട്ടികളും ഒരു പരിപാടിക്കുമിറങ്ങാതെ വാട്സപ്പ്‌ സ്റ്റാറ്റസ്‌ നോക്കാനും,ഇൻസ്റ്റയിൽ സ്റ്റോറി നോക്കാനും മാത്രമായി ജീവിക്കുന്നത്‌.അത്തരം പിറുപിറുക്കുന്ന പെൺകുട്ടിളേ,നിങ്ങൾക്ക്‌ എന്റെ അനുജത്തി ഷബാനയിൽ നിന്ന് വലിയ പാഠം പഠിക്കാനുണ്ട്‌.

ലോകത്ത്‌ ഞാൻ ഇതുവരെ കണ്ടതിൽ വെച്ച്‌ ഏറ്റവും സഹനമുള്ള ക്ഷമയുള്ള വനിത അതാണ് അവൾ.ഡിഗ്രി പഠനം നിർത്തി കല്യാണം കഴിഞ്ഞു പ്രസവിച്ചു എന്നിട്ടവൾ വീട്ടിൽ വെറുതെ ഇരുന്നില്ല എജുക്കേഷൻ ലോൺ എടുത്ത്‌ ബി ഫാം പഠിക്കാൻ ചേർന്നു കണ്ണൂർ യൂണിവേർസ്സിറ്റി ഒന്നാം റാങ്ക്‌ ഹോൾഡറായി.കുറച്ച്‌ കാലം സർക്കാർ ഹോസ്പിറ്റ്ലിൽ താൽകാലിക ജോലി ചെയ്‌തു,പിന്നീട്‌ ‌ദുബായിൽ വന്ന് കുറച്ച്‌ മാസം ജോലി ചെയ്തു നാട്ടിൽ പോയി PSC എഴുതി അതിലും ഒന്നാം റാങ്ക്‌ നേടി ഇപ്പോൾ സർക്കാർ ആശുപത്രിയിലെ സ്ഥിരം ജീവനക്കാരിയായി.അവൾ അന്ന് രാവിലെ വീട്ടിൽ നിന്ന് കോളേജിൽ പോകുന്നത്‌ ‌ ഒറ്റക്കല്ലായിരുന്നു അടുത്തുള്ള സ്കൂളിലേക്ക്‌ കൊണ്ട്‌ വിടാൻ മകളും കൂടെ ഉണ്ടാകും പെൺകുട്ടികളെ അവരുടെ കഴിവിനും താൽപര്യത്തിനുമായി വിടുക.അവർ ചെയ്യുന്ന ചെറിയ ബിസിനസ്സ്‌ സംരഭത്തെ സപ്പോർട്ട്‌ ചെയ്യുക.പഠിക്കാൻ താൽപര്യമുള്ളവരെ അതിനു വിടുക..അവരും സ്വപ്നം കാണട്ടെ അവരും ജീവിക്കട്ടെ

Karma News Network

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

5 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

7 mins ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

32 mins ago

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

54 mins ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

1 hour ago

വയനാട്ടിൽ കാട്ടാന ആക്രമണം, നിര്‍ത്തിയിട്ട കാറും ബൈക്കും തകർത്തു

പനമരം : നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. വയനാട് നടവയൽ നെയ്ക്കുപ്പയില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ്…

1 hour ago