entertainment

മകന്‍ ജനിച്ചത് മുതല്‍ ഒരുമിച്ച് കഴിഞ്ഞിട്ടില്ല, പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം ഉണ്ടെന്നറിയുന്നത്, ഭര്‍ത്താവ് രവിചന്ദ്രനെ കുറിച്ച് ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. തന്റെ 13-ാം വയസ് മുതല്‍ നാടകത്തിലും പിന്നീട് സിനിമയിലും അഭിനയിച്ച് മുന്‍നിര നായികയായി വളര്‍ന്നു. തന്റെ അഭിനയ ജീവിതം 60 വര്‍ഷം പൂര്‍യാക്കിയിരിക്കുകയാണ് ഷീല. ഇന്നും അഭിനയ രംഗത്ത് സജീവമാണ്. പലപ്പോഴും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഷീല തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ ഭര്‍ത്താവും നടനുമായിരുന്ന രവിചന്ദ്രനെ കുറിച്ച് കാര്യമായി പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകന്റെ അച്ഛനെ കുറിച്ച് പറയുകയാണ് ഷീല.

ഷീലയുടെ വാക്കുകള്‍ ഇങ്ങനെ, ഇനിയെനിക്ക് ജന്മമില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാന്‍ എല്ലാം അനുഭവിച്ചു. എന്റെ മോന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാം. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആളായിരുന്നു രവിചന്ദ്രന്‍. 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു.

ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ‘ഓമന’ എന്ന സിനിമയിലൂടെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞു. അമ്മ അന്ന് കിടപ്പിലാണ്. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളണ്. ‘നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ’ എന്ന് തോട്ടാനാണ് ആദ്യം ചോദിക്കുന്നത്. പിന്നെ സേതുമാധവനും എം ഒ ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് കല്യാണം കഴിക്കുന്നത്.

മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളു.

Karma News Network

Recent Posts

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

22 mins ago

കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍, സംഭവം മൂലമറ്റത്ത്

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…

27 mins ago

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

59 mins ago

മാസപ്പടി കേസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…

1 hour ago

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…

2 hours ago

പണി നടക്കുന്നതിനിടെ കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.…

2 hours ago