more

ഞാൻ വിളിച്ചത് എ പ്ലസ് നേടിയവരെയല്ല, തോറ്റുപോയ എൻ്റെ സ്കൂളിലെ ഒരേയൊരു കുട്ടിയെയാണ്, അധ്യാപകന്റെ കുറിപ്പ്

എസ്എസ്എൽസി പരാക്ഷയിൽ വിജയിച്ചവർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ നിറയുകയാണ്. അതേസമയം തോറ്റുപോയ കുട്ടികളെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഒരു അധ്യാപകൻ. മടപ്പള്ളി സർക്കാർ എച്ച് എസ് എസിലെ പ്രധാനാധ്യാപകൻ വി പി പ്രഭാകരൻ മാസ്റ്റർ. വിജയിച്ചവരെ അ?ഭിനന്ദിക്കുന്നതിനൊപ്പം തോറ്റുപോയവരെയും കൈപിടിച്ച് കയറ്റണമെന്ന് അദ്ദേഹം പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോൽക്കുമെന്ന് കരുതിയിരുന്നില്ല. തോൽക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ, സ്‌നേഹം പൂർണമായും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ടതിളക്കം, ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്‌നേഹത്തോടെയാണ് ടീച്ചർമാർ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്‌നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്‌നേഹവും കരുതലും നല്കാൻ ടീച്ചർക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല.

പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോവുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിന്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടിൽ പ്രശ്‌നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്‌നേഹം. എനിക്ക് ഇപ്പോൾ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽ നിന്ന് കരുതലിൽ നിന്ന് സ്‌നേഹത്തിൽ നിന്ന് വിട്ടു പോയ ഒരു കുട്ടി.

ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു: എന്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്.

ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിന്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ. റീ വാല്വേഷനൽ അവൻ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ് എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാൻ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്‌ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു.

Karma News Network

Recent Posts

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

11 mins ago

ബിരിയാണി കടകളിൽ പൂച്ചകളെ ചാക്കിൽ കെട്ടി എത്തിക്കുന്നു,  15 ലധികം പൂച്ചകളെ കണ്ടെത്തി, ജാഗ്രത വേണം

ചെന്നൈ : പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി വിവരം. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.…

16 mins ago

സൂര്യാഘാതമേറ്റ് വീണ്ടും മരണം, മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ്‌ ഹനീഫ (63)യാണ്…

29 mins ago

വാക്‌സിൻ എടുത്തതിന് പിന്നാലെ മകളുടെ മരണം, സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ മാതാപിതാക്കൾ

ന്യൂഡൽഹി : സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് കൊവിഷീൽഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ…

49 mins ago

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

1 hour ago

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

1 hour ago