Categories: crimelawmainstories

അവധി ചോദിച്ചിട്ടും മേലുദ്യോഗസ്ഥര്‍ കൊടുത്തില്ല; രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു

രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു. തായിക്കാട്ടുകര റീജനല്‍ വര്‍ക്ഷോപ് ചാര്‍ജ്മാനമായി ജോലി ചെയുന്ന തിരുവനന്തപുരം കരമന ഭഗവതി വിലാസത്തില്‍ കെ. ഗണേശനാണ് ഗാരിജില്‍ കുഴഞ്ഞുവീണത്. അമിത ജോലിഭാരം കാരണം കുഴഞ്ഞുവീണ ഗണേശനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരമായി ജോലി ചെയ്തതിനാല്‍ ശാരീരകമായി അവശനായിട്ടാണ് ഗണേശന്‍ ഇന്നലെ ഡ്യൂട്ടിക്ക് വന്നത്.

മേലുദ്യോഗസ്ഥരോട് ഗണശേന്‍ രണ്ടു ദിവസത്തെ അവധി ചോദിച്ചിരുന്നു. എന്നിട്ടും കിട്ടാത്ത സാഹചര്യത്തില്‍ വീണ്ടും മറ്റ് വഴിയില്ലാതെ ജോലിക്ക് കയറുകയായിരുന്നു. രാവിലെ ഒമ്പതരയോടെയാണ് ഇദ്ദേഹം തളര്‍ന്നുവീണത്. ഗാരിജിലെ ജീപ്പില്‍ സഹപ്രവര്‍ത്തകര്‍ ഗണശേനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും ഇസിജിയില്‍ വ്യത്യാസവും കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികില്‍സയ്ക്കു റഫര്‍ ചെയ്തു.

ആലുവ ഗാരിജില്‍ നിന്നും ഇരുപതോളം താല്‍ക്കാലിക ജീവനക്കാരെ മാറ്റിയിരുന്നു. പുതിയ എംഡി താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതേതുടര്‍ന്ന് ഇവരുടെ ജോലി കൂടി ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതായി വ്യാപക പരാതിയുണ്ട്.

Karma News Network

Recent Posts

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

14 mins ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

57 mins ago

ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ വീണ് കുഞ്ഞ്, രക്ഷകരായി യുവാക്കൾ

ചെന്നൈ : കെട്ടിടത്തിൽ നിന്ന് താഴെ വീണ പിഞ്ചുകുഞ്ഞ് ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ തങ്ങി നിന്നു. കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച…

1 hour ago

ബസും ‍ട്രക്കും കൂട്ടിയിടിച്ച് അപകടം, 13 പേർക്ക് ​ഗുരുതര പരിക്ക്

ഷിംല : ബസുമായി ട്രക്ക് കൂട്ടിയിടിച്ച് 13 പേർക്ക് ​ഗുരുതര പരിക്ക്. ഷിംലയിൽ വച്ചാണ് അപകടമുണ്ടായത്. വിനോദസഞ്ചാരികളുടെ ബസുമായി ട്രക്ക്…

1 hour ago

തന്തക്ക് പിറന്നവളാണ്‌, മദനി ഭീഷണിപ്പെടുത്തിയിട്ട് പേടിച്ചില്ല, പിന്നല്ലേ ഗോകുലം ഗോപാലൻ- ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : തനിക്കെതിരെ ഗോകുലം ഗോപാലൻ നടത്തുന്ന നീക്കങ്ങളിൽ ഭയമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഒറ്റ തവണയേ മരണം…

2 hours ago

വൈദ്യുതി ഉപയോഗം താങ്ങാവുന്നതിനും അപ്പുറം, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പീക്ക് ടൈമിലാണ് വൈദ്യുതി സർവ്വകാല റെക്കോർഡിലെത്തിയത്.5,608 മെഗാവാട്ടിലേക്കാണ്…

2 hours ago