ദി ഫോർത്ത് ടി വി ചാനൽ അപേക്ഷ തള്ളി കേന്ദ്ര സർക്കാർ, Rejected the application of The Fourth TV Channel

ദി ഫോർത്ത് ചാനൽ അപേക്ഷ തള്ളി,The Central Government rejected the application of The Fourth TV Channel.ദി ഫോർത്ത് ടി വി ചാനൽ തുടങ്ങാനുള്ള അപേക്ഷ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തള്ളി. ആഭ്യന്തര, കമ്പനി കാര്യ മന്ത്രാലയങ്ങളുടെ എതിർപ്പു കാരണമാണ് ദ് ഫോർത്തിനു ചാനൽ ലൈസൻസ് നിഷേധിച്ചത്.ഷെയർ ഹോൾഡിങ് പാറ്റേണിൽ ദുരൂഹത കണ്ടതാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ എതിർപ്പിനു കാരണം എന്നറിയുന്നു.രാജ്യ സുരക്ഷാ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഐ ബി നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കി ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചുഎന്നതാണ്‌ വരുന്ന വിവരങ്ങൾ

സാറ്റലൈറ്റ് ലൈസൻസ് കേന്ദ്ര സർക്കാർ നിഷേധിച്ചതോടെ ദി ഫോർത്തിന്റെ പല ഓഫീസുകളും പൂട്ടാൻ തുടങ്ങി. ജീവനക്കാരേയും ഈ കാര്യം അറിയിച്ചിരിക്കുകയാണ്‌.ഇക്കാര്യം സ്ഥിരീകരിച്ച് ദി ഫോർത്ത് മാനേജ്മെന്റ് ജീവനക്കാർക്ക് കത്തു നൽകി.

ഐ & ബി മന്ത്രാലയത്തിന്റെ തീരുമാനം ഒരു മാസം മുൻപാണ് മാനേജ്മെന്റിനു ലഭിച്ചത്. തുടർന്ന് ഡൽഹിയിലെയും കൊച്ചിയിലെയും ഓഫിസുകൾ പൂട്ടിയിരുന്നു.
ചാനൽ തുടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ പോർട്ടൽ തുടരാനാണ് തീരുമാനം.

ചാനൽ സ്കെയിലിൽ ശമ്പളം വാഗ്ദാനം ചെയ്താണ് മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നു കുറേപ്പേരെ ഫോർത്തിൽ ജോലിക്കെടുത്തിരുന്നു. ജീവനക്കാരുടെ ശമ്പളവും എണ്ണവും വെട്ടിക്കുറയ്ക്കാനുള്ള നടപടികളുടെ തുടക്കമായാണ് കത്തു നൽകിയത്.

കൈരളി ഡൽഹി ബ്യൂറോ ചീഫ് പി.ആർ. സുനിൽ, മീഡിയ വൺ സ്പെഷൽ കറസ്പോണ്ടന്റ് ഷബ്ന സിയാദ് തുടങ്ങിയവർ ഫോർത്തിലെ വൻ ശമ്പള വാഗ്ദാനം കണ്ടു എടുത്തു ചാടി വഴിയാധാരമായി.