വരുന്നു നമോ ഭാരത് ട്രയിൻ,മെട്രോ സർവീസുകളേ പൊളിച്ചടുക്കും

നമോ ഭാരത് എന്ന ലോക്കൽ ട്രയിൻ സർവീസുകൾ വരുന്നു. യൂറോപ്പിലെ ലൂവാസ് മാതൃകയിലും യൂറോപ്പിലെ ട്യൂബ് സർവീസ് പോലെയും ഇനി ഇന്ത്യൻ നഗരങ്ങളിൽ നമോ ഭാരത് വിളയാടും. വൻ വിപ്ലവത്തിനായി ഒരുങ്ങുകയാണ്‌ ഇന്ത്യൻ റെയിൽ വേ.നിലവിലെ മെട്രോ ട്രയിനുകളുടെ ഇരട്ടി വേഗതയിൽ നമോ ഭാരത് പായുമ്പോൾ രാജ്യത്തേ സിറ്റികളിലേ ഗതാഗത കുരുക്ക് അഴിക്കും.

രാജ്യത്തെ ആദ്യത്തെ സെമി-ഹൈ സ്പീഡ് റീജിയണൽ റെയിൽ സർവീസായ റാപ്പിഡ് എക്‌സിന്റെ പേര് നമോ ഭാരത് എന്ന് പുനർനാമകരണം ചെയ്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം 20നു നടത്താനിരിക്കെയാണ്‌ ഭാരതീയ പേർ നല്കി നമോ ഭാരത് എന്ന് തീരുമാനിച്ചത്.നമോ എന്നത് ഹൈന്ദവീയമായ ശ്ളോകം ആണ്‌. ദൈവ സ്തുതി നാമം കൂടിയായ സംസ്കൃതി പദത്തിൽ നിന്നാണ്‌.

സാഹിബാബാദ്, ദുഹായ് ഡിപ്പോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റനമോ ഭാരത് ട്രെയിൻ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

ഓരോ 15 മിനിറ്റിലും ഇന്റർസിറ്റി യാത്രയ്‌ക്കായി അതിവേഗ ട്രെയിനുകൾ ഉണ്ടാകും. അതിവേഗത്തിൽ ലോക്കൽ സർവീസ്. അതാണ്‌ നമോ ഭാരത് ലക്ഷ്യം വയ്ക്കുന്നത്. ക്രമേണ ഇത് പാസഞ്ചർ സർവീസിലേക്കും പകർത്തും.ആവശ്യാനുസരണം ഓരോ അഞ്ച് മിനിറ്റിലും ഓരോ സർവീസ് ഫ്രീക്വൻസി വരെ പോകാം എന്നത് നമോ ഭാരതിന്റെ പ്രത്യേകതയാണ്‌.

ഇതിനിടെ ട്രയിനിന്റെ പേരുമാറ്റത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.നമോ സ്റ്റേഡിയത്തിന് ശേഷം ഇപ്പോൾ നമോ ഭാരത് എന്ന് ട്രയിൻ ഇറക്കി. ഇന്ത്യയിലെ ജനങ്ങളേ നമോ ആക്കുകയാണ്‌ ഈ സർക്കാർ. എന്തിനാണ്‌ നമോ എന്ന് പേർ ട്രയിനിനു നല്കിയത് എന്ന് കോൺഗ്രസ് ചോദിക്കുന്നു- ജനറൽ സെക്രട്ടറി ജയറാം രമേഷ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അതിനിടെ ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ 17 കിലോമീറ്റർ മുൻഗണനാ വിഭാഗം ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് ഒക്ടോബർ 21-ന് യാത്രക്കാർക്കായി തുറന്നുകൊടുക്കും .

സാഹിബാബാദിനും ദുഹായ് ഡിപ്പോയ്ക്കും ഇടയിൽ നമോ ഭാരത് ട്രയിനിനു അഞ്ച് സ്റ്റേഷനുകളുണ്ട്സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ. 160 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിനുകൾ ഓടിക്കാൻ കഴിയും, ഇത് വിജയിച്ചാൽ ഇന്ത്യൻ നഗരങ്ങളിലേ വൻ ട്രാഫിക് ഒഴിവാക്കാൻ ആകും. ദില്ലിയിലും മുംബയിലും ബാംഗ്ഗ്ലൂരിലും എല്ലാം നമോ ഭാരത് വിപ്ലവമായി മാറും