ഹൈറിച്ച് പണം തിരികെ കിട്ടാൻ നിക്ഷേപകർ നെട്ടോട്ടത്തിൽ, പണം പിരിച്ച ഏജന്റുമാർ കുടുങ്ങി

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ചിൽ നൂറുകണക്കിനു കോടികൾ നിക്ഷേപിച്ചവർ ആശങ്കയിൽ.ഹൈ റിച്ച് മാനേജിങ് ഡയറക്ടറായ പ്രതാപന്‍ കോലാട്ട് ദാസനെയും മറ്റും അറസ്റ്റ് ചെയ്തതോടെയാണ്‌ ഹൈ റിച്ച് ഓൻലൈൻ മാർകറ്റിങ്ങ് സ്ഥാപനത്തിൽ പ്രതിസന്ധി രൂക്ഷമായത്.ഹൈറിച്ചിൽ പണം നിക്ഷേപിച്ചവർ പണം തിരികെ വാങ്ങാൻ തുടങ്ങി.

126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജിഎസ്ടി ഇന്റലിജന്‍സ് ആണ്‌ ഹൈ റിച്ച് മേധാവികളേ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയത്.പിന്നാലെ ഇവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ തൃശ്ശൂർ ജില്ലാ കലക്ടറും ഉത്തരവിട്ടിരുന്നു. നിക്ഷേപകരുടെ പണം തിരികെ നല്കാൻ ഇപ്പോൾ സ്ഥാപനം ബുദ്ധിമുട്ടുകയാണ്‌

ഇതോടെ വൻ വാഗ്ദാനങ്ങൾ നല്കി പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ച ഏജൻ്റുമാർ നേട്ടോട്ടത്തിലാണ്.സ്ഥാപന ഉടമകൾ കൈമലർത്തുമ്പോൾ പണം ജനങ്ങളേ കൊണ്ട് ഹൈ റിച്ച് ള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിൽ നിക്ഷേപിപ്പിച്ച് ഏജന്റുമാരാണിപ്പോൾ പാടുപെടുന്നത്.

നിക്ഷേപകർ ഏജൻറുമാരുടെ വീടുകളിൽ എത്തി ബഹളം വെക്കുകയാണ്.ഒരു ലക്ഷം രൂപ മുതൽ 25 ലക്ഷം വരെ നിക്ഷേപം നടത്തിയവർ ഉണ്ടത്രേ. ഇവർ എല്ലാവരും ഇതോടെ പെട്ടിരിക്കുകയാണ്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിത്. അതെ സമയം തങ്ങളുടെ തുക തിരിച്ചു കിട്ടുന്നതിനായി ഇതിൽ പണം നിക്ഷേപിച്ച നിരവധി ആൾക്കാർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിക്കും.

ജിഎസ്ടി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 24ന് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍കോട് യൂണിറ്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി മറച്ചുവെച്ചതിലൂടെ 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്നായിരുന്നു കണ്ടെത്തല്‍. കമ്പനി ഡയറക്ടര്‍മാരായ പ്രതാപനെയും ശ്രീനയെയും കേരള ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ നവംബര്‍ 30 ന് തൃശൂരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കമ്പനി നവംബര്‍ 24, 27 തീയതികളിലായി 1.5 കോടി, 50 കോടി രൂപ, എന്നിങ്ങനായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതാപന്‍ കോലാട്ടിനെ അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ സ്വദേശിയായ രാജന്‍ സി നായര്‍ കഴിഞ്ഞ മാസം 23 ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന്‍ കോളിക്കരയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി സംഘമാണ് ഹൈ റിച്ചിൽ അറസ്റ്റ് നടപടികൾ നടത്തിയത്.

പരിശോധനയില്‍ കമ്പനിയുടെ നികുതി ബാധ്യത 12,654 കോടിയാണെന്ന് കണ്ടെത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്ന ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവായിരുന്നു.
തൃശ്ശൂർ ജില്ലാ കളക്ടറുടെ ഉത്തരവാണ്.

ഈ ഉത്തരവ് ഇറങ്ങിയ ശേഷം ഇന്ന് നിക്ഷേപർ നിക്ഷേപം നടത്തിയ പണം എങ്ങനെ തിരികെ കിട്ടുമെന്ന ചോദ്യങ്ങളാണ്.അവരിൽ ആർക്കും ഈ കമ്പനിയിൽ പണം നിക്ഷേപം നടത്തിയ രേഖകൾ ഇല്ല.ഓൺലൈൻ വഴി ട്രാൻഫർ ചെയ്ത ബാങ്ക് മെസ്സേജ് മാത്രമാണ് ഉള്ളത്.എവിടെ പോയാൽ പണം തിരികെ കിട്ടും
എന്ന ചോദ്യമാണ് ഇപ്പോൾ ചോദിക്കുന്നത്.

അതാത് ജില്ലാ കളക്ടർമാർ വിശദമായ ആസ്തി റിപ്പോർട്ടും ബാധ്യത റിപ്പോർട്ടും തയ്യാറാക്കും അതിൽ നിക്ഷേപകരുടെ പേരുണ്ടെങ്കിൽ, കമ്പനിക്ക് ആസ്തിയുണ്ടെങ്കിൽ പണം തിരികെ കിട്ടും. അതിന് അതാത്‌ ജില്ലാ കളക്ടർമാർക്ക് നിക്ഷേപം നടത്തിയവർ രേഖകളുമായി പരാതി നൽകണം. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്കും അന്വേഷണം നടക്കുന്നുണ്ട്.ഇതേ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.