പിണറായിയേയും റിയാസിനേയും പുകഴ്ത്തി നിതിൻ ഗഡ്കരി,ചടങ്ങിൽ വി മുരളീധരനും

സംസ്ഥാനത്തെ ഒൻപത് ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടക്കുന്ന ചടങ്ങിൽ പിണറായിക്കും മന്ത്രി മുഹമദ് റിസാസിനും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ പ്രശംസ. അതേ സമയം ഇതേ വേദിയിൽ മുഹമദ് റിയാസുമായി വാക് പോരിനിടയാക്കി വിമർശനം നടത്തിയ മന്ത്രി വി മുരളീധരനു ഇത് തിരിച്ചടിയും ആയി. കേരളത്തിലെ ദേശീയ പാതയുടെ ഉല്ഘാടനത്തിൽ ഓൺലൈൻ ചടങ്ങിൽ ആയിരുന്നു സംഭവം

നിതി ഗഡ്കരി

ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും കാരണം ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുക്കൽ കേരളത്തിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അതൊക്കെ നടപ്പാക്കാൻ മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനും സാധിച്ചു.ഭൂമിയേറ്റെടുക്കലിന് അധിക തുക നൽകേണ്ടതിനാൽ കിലോമീറ്ററിന് 50 കോടി രൂപയാണ് കേരളത്തിൽ ദേശീയപാതയുണ്ടാക്കാനും വീതി കൂട്ടാനുമായി ചെലവാകുന്നത്. അതിൽ 25 ശതമാനം തുക ചെലവഴിക്കാൻ തയ്യാറായതിനെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ടുള്ള ഗതാഗത വികസനത്തിന് പിണറായി വിജയൻ മുന്നോട്ട് വയ്ച്ച് പദ്ധതികൾക്ക് അംഗീകാരം നല്കും എന്നും ഗഡ്കരി സൂചിപ്പിച്ചു. മാത്രമല്ല കേരളത്തിൽ ശരിയായ വിധത്തിൽ എല്ലാം നടന്നു വരുന്നു എന്നും ദേശീയ പാത പൂർത്തിയാകുമ്പോൾ 17 മണിക്കൂർ എന്ന തിരുവനന്തപുരം- കാസർകോട് ദൂരം വെറും 7 മണിക്കൂറും ആകും

പിണറായി വിജയനേയും റിയാസിനേയും ദില്ലിക്ക് ക്ഷണിക്കുകയും ചെയ്തു. നിതിൻ ഗഡ്കരി വർഷങ്ങളാ​‍ീ പിണറായി വിജയന്റെ കുടുംബ സുഹൃത്താണ്‌. തലസ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ച് സ്വകാര്യ കൂടികാഴ്ച്ചയും കഴിഞ്ഞേ എന്നും പോകാറുള്ളു

ഇതേ ചടങ്ങിൽ വി മുരളീധരനും റിയാസും തർക്കത്തിൽ

അരിക്കൊമ്പൻ റോഡ് എന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രശസ്തമായ റോഡിന്റെ ചിത്രം ജനങ്ങൾക്ക് കാണിച്ചുകൊടുത്ത് അവകാശമുന്നയിച്ച മന്ത്രി റിയാസിനെ വി മുരളീധരൻ പരിഹസിച്ചു.‘ഇടുക്കി ഇക്കോ ലോഡ്ജിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോയും കണ്ടു. ഏതാണ്ട് ആറുകോടി മുടക്കി ഇടുക്കി അണക്കെട്ടിനോടടുത്ത് നിർമിച്ച ഇക്കോലോഡ്ജിന്റെ അഞ്ചുകോടിയും കേന്ദ്രഫണ്ടാണ്. മോദിയുടെ ഇടപെടലിൽ ഇടുക്കിക്കുണ്ടാകുന്ന വികസനക്കുതിപ്പിനെക്കുറിച്ചാണ് താൻ സൂചിപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

ഇതിനു റിയാസ് മറുപടി നല്കിയത് ഇങ്ങിനെ..ഇത്തരം കാര്യങ്ങൾ താൻ ഇനിയും ചെയ്യും തുടരും.കേന്ദ്രഫണ്ട് ആകാശത്തുനിന്ന് വരുന്നതല്ലെന്നും അത് കേരളത്തിലെ ഓരോ പൗരനും നൽകുന്ന നികുതിപ്പണത്താൽ നിറയുന്ന ഖജനാവിൽനിന്ന് വരുന്ന പണമാണെന്നും റിയാസ് തിരിച്ചടിച്ചു. ആ ഫണ്ട് കേരളമുൾപ്പെടെയുള്ള ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല. അതിനെ ഔദാര്യമായി കണ്ട് പറയുന്ന രീതി തെറ്റാണ്.

ഗഡ്കരി പിണറായിയേയും റിയാസിനെയും പുകഴ്ത്തിയപ്പോൾ തന്നെയാണ്‌ വി മുരളീധരനു റിയാസിന്റെ വിമർശനവും ഉണ്ടായത്