ഇന്ത്യൻ കപ്പലുകൾ ആക്രമിച്ചവരെ വെറുതേ വിടില്ല- രാജ്നാഥ് സിങ്ങ്

വ്യാപാര നാവികസേനയുടെ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയവരെ വെറുതേ വിടില്ലെന്നും കണ്ടെത്തി കടുത്ത ശിക്ഷ നല്കും എന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് .ഉൾകടലിൽ നടന്ന ആക്രമത്തിൽ അന്വേഷണം നടക്കുകയാണ്‌. കൂടുതൽ നേവി യൂണിറ്റുകൾ കടലിൽ സജ്ജമായിട്ടുണ്ട്.കടലിന്റെ ആഴങ്ങളിൽ നിന്ന് പോലും” ഇന്ത്യ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു.

21 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉള്ള ഇന്ത്യൻ നേവിയുടെ കപ്പൽ എംവി ചെം പ്ലൂട്ടോ ശനിയാഴ്ച പോർബന്തറിൽ നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ ഡ്രോൺ ആക്രമണത്തിന് ഇരയായിരുന്നു. ചെങ്കടലിൽ ‘എം വി സായി ബാബ’ എന്ന ചരക്ക് കപ്പൽ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചു.ഹൂതി ഭീകരന്മാർ ആണ്‌ പിന്നിൽ എന്നും ഇറാന്റെ ഡ്രോൺ ആണ്‌ ഉപയോഗിച്ചത് എന്നുള്ള അമേരിക്കൻ വെളിപ്പെടുത്തൽ ഇന്ത്യ അന്വേഷിച്ച് വരികയാണ്‌

ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കൊണ്ടുവരും എന്ന് രാജ് നാഥ് സിങ്ങ് പറഞ്ഞു.ഇക്കാലത്ത് കടലിലെ പ്രക്ഷുബ്ധത വളരെയധികം വർദ്ധിച്ചു. ഇന്ത്യയുടെ വളരുന്ന സാമ്പത്തികവും തന്ത്രപരവുമായ ശക്തി ചില ശക്തികളിൽ അസൂയയും വിദ്വേഷവും നിറച്ചിരിക്കുന്നു. സ്‌റ്റെൽത്ത് ഗൈഡഡ് മിസൈൽ നശീകരണ കപ്പൽ ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്ത ശേഷം ആണ്‌ മന്ത്രി സംസാരിച്ചത്. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും കടലിൽ സജീവമാണ്‌

അതേസമയം, കടൽക്കൊള്ളയും വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണവും നേരിടാൻ നാല് ഡിസ്ട്രോയറുകളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞു. പി-8ഐ വിമാനങ്ങൾ, ഡോർണിയേഴ്‌സ്, സീ ഗാർഡിയൻസ്, ഹെലികോപ്റ്ററുകൾ, കോസ്റ്റ് ഗാർഡ് കപ്പലുകൾ – ഇവയെല്ലാം കടൽക്കൊള്ളയുടെയും ഡ്രോൺ ആക്രമണത്തിന്റെയും ഭീഷണിയെ നേരിടാൻ സംയുക്തമായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.