Home kerala തൊഴിലുറപ്പ് പദ്ധതി കൂലി കൂട്ടി, എട്ട് മുതൽ 10 ശതമാനം വർധനവ്, കേരളത്തിൽ 13 രൂപ...

തൊഴിലുറപ്പ് പദ്ധതി കൂലി കൂട്ടി, എട്ട് മുതൽ 10 ശതമാനം വർധനവ്, കേരളത്തിൽ 13 രൂപ കൂടും

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി (മഹാത്മാ​ഗാന്ധി നാഷ്ണൽ റൂറൽ എംപ്ലോയിമെന്റ് ​ഗ്യാരന്റി സ്കീം) യുടെ കൂലി വർധിപ്പിച്ചു. എട്ട് മുതൽ 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഇതോടെ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 333 രൂപയിൽ നിന്ന് 349 രൂപ ലഭിക്കും. ഹരിയാനയിലും സിക്കിമിലുമാണ് ഏറ്റവും കൂടുതൽ വേതനം. ഈ സംസ്ഥാനങ്ങളിൽ ഉയർന്ന വേതനമായി 374 രൂപ ലഭിക്കും.

പുതുക്കിയ വേതനം 2024 ഏപ്രിൽ ഒന്ന് മുതൽ തൊഴിലാളികൾക്ക് ലഭിച്ചു തുടങ്ങും. ഏറ്റവും കുറവ് യു.പിയിലാണ്- ഏഴ് രൂപ. നിലവിൽ കൂലി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്ന് യുപിയാണ്. ജമ്മു കശ്മീർ 259, ലഡാക്ക് 259, ജാർഖണ്ഡ് 245, കർണാടക 349. മധ്യപ്രദേശ് 243, മഹാരാഷ്‌ട്ര 297, മണിപ്പൂർ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, നാഗലാൻഡ് 234, അരുണാചൽപ്രദേശ് 234.

ആന്ധ്രപ്രദേശ് 300, അസം 249, ബിഹാർ 245, ഛത്തീസ്ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236. പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ്‌നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാൾ 250, ആൻഡമാൻ ജില്ല 329, നിക്കോബാർ ജില്ല 347, ദാദ്ര നഗർ ഹവേലി 324, ദാമൻ ആന്റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 രൂപ.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കൂലിവർധനവ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് പ്രത്യേക അനുമതി വാങ്ങിയശേഷമാണ് ​ഗ്രാമ വികസന മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത് .