kerala

മകന്‍ ഉപേക്ഷിച്ച അമ്മയെ രണ്ടര വര്‍ഷത്തോളം പരിപാലിച്ചു, മകനെ കണ്ടെത്തി അമ്മയെ തിരിച്ചേല്‍പ്പിച്ച് ഉനൈസ്

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ഉനൈസ് എന്ന ഈ യുവാവിന്റെ കാരുണ്യത്തെ എത്ര പ്രശംസിച്ചാലാണ് മതിയാവുക. മകന്‍ ഉപേക്ഷിച്ച അമ്മയുടെ സംരക്ഷണം ഏറ്റെടുത്ത് രണ്ടര വര്‍ഷത്തോളം ആരുമറിയാതെ സ്വന്തം ഉമ്മയെ പോലെ ആ അമ്മയെ പരിപാലിച്ച് പോന്ന മുഹമ്മദ് ഉനൈസ് എന്ന ചെറുപ്പക്കാരന്‍ മനുഷ്യത്വത്തിന്റെയും മാതൃസംരക്ഷണത്തിന്റെയും മഹത്തായ മാതൃകയാകുന്നു
ക്യാന്‍സര്‍ ബാധിതയായ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ ചികിത്സക്കായി ആര്‍സിസിയില്‍ എത്തിയതായിരുന്നു ഉനൈസ്. യാദൃച്ഛികമായിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ഉനൈസ് വളരെ അവശനിലയില്‍ ആ അമ്മയെ കാണുന്നത്. വെള്ളവും ഭക്ഷണവും വാങ്ങി കൊടുത്തതിന് ശേഷം ആ അമ്മയോട് ഉനൈസ് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തന്റെ മകന്‍ തന്നെ ഇവിടെ ഉപേക്ഷിച്ചു പോയതാണെന്ന വളരെ വേദനിപ്പിക്കുന്ന കാര്യമാണ് അറിയാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് ഉനൈസ് തനിക്ക് പരിചയമുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തെ സമീപിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ ക്യാന്‍സര്‍ ബാധിതയായ തങ്ങളുടെ മകളുടെ പരിപാലനത്തിനായി ഒരു ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു ആ കുടുംബം.ആ അമ്മയെ കൂടെ അവരോടൊപ്പം താമസിപ്പിക്കാമോയെന്ന ഉനൈസിന്റെ ആവശ്യ പ്രകാരം വളരെ ബുദ്ധിമുട്ടുകള്‍ക്കിടയിലും അവരതിന് തയ്യാറായി. മാസത്തില്‍ രണ്ടു മൂന്നു പ്രാവശ്യം ഉനൈസ് ആ കുടുംബത്തെ പോയി കാണുകയും അമ്മയുടെ ചികിത്സക്കും മറ്റ് ചിലവിനുമുള്ള പണം അവരെ ഏല്പിച്ചു പോരുകയും ചെയ്തിരുന്നു.

ഏകദേശം രണ്ടര വര്‍ഷത്തോളം സ്വന്തം വീട്ടുകാരോ നാട്ടുകാരോ പോലുമറിയാതെ ഉനൈസ് ആ അമ്മയുടെ സംരക്ഷണം നിര്‍വ്വഹിച്ചു പോന്നു. അമ്മയില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് ഉപേക്ഷിച്ച് പോയ ആ മകനെ ഉനൈസ് കണ്ടെത്തി. സംസാരത്തിനൊടുവില്‍ അമ്മയെ സ്വീകരക്കാന്‍ അയാള്‍ തയ്യാറായി. കഴിഞ്ഞ വെള്ളിയാഴ്ച മകനോടൊപ്പം ആ അമ്മയെ ഉനൈസ് യാത്രയാക്കുകയും ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ഉനൈസ് എന്ന ഈ യുവാവിന്റെ കാരുണ്യത്തെ എത്ര പ്രശംസിച്ചാലാണ് മതിയാവുക.

 

Karma News Network

Recent Posts

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി, മധ്യവയസ്കൻ മരിച്ചു

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം…

10 mins ago

നവജാതശിശുവിന്റെ കൊലപാതകം, യുവതി ഐസിയുവിൽ, വിവരങ്ങൾ ഇങ്ങനെ

കൊച്ചി : പസവത്തിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ കൊന്നു റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ‍ അറസ്റ്റിലായ യുവതിയെ അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ…

39 mins ago

ബിജെപിക്ക് അടിയറവ് പറഞ്ഞു, കോൺഗ്രസിന്റെ 3മത് സ്ഥാനാർഥിയും മൽസരം ഉപേക്ഷിച്ചു

കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥിയും പരാജയം സമ്മതിച്ച് മൽസര രംഗത്ത് നിന്നും പിൻവാങ്ങി. പുരി ലോക്സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി സുചരിത…

53 mins ago

പൊതു ശല്യം, പൊതുവഴി തടയൽ, ആര്യാ രാജേന്ദ്രനും ഭർത്താവിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന്…

57 mins ago

ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലും വെച്ച് കടത്തിയത് 25 കിലോ സ്വർണം, അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

മുംബൈ: സ്വർണം കടത്താൻ ശ്രമിച്ച അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ. അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ്…

1 hour ago

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള പ്രസിഡന്റ് പി.ആർ സോംദേവ് രാജിവയ്ച്ചു

തിരുവനന്തപുരം :റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയോട് വിടപറഞ്ഞ് പി. ആർ. സോംദേവ്. രാജി നൽകിയത് പാർട്ടിയിൽ ദളിതരേ നേതൃനിരയിൽ എടുക്കരുത്…

1 hour ago