topnews

സുരേഷ് ഗോപി ലൂർദ് പള്ളിയില്‍ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവ് പ്രത്യേക സമിതി പരിശോധിക്കും

സുരേഷ് ഗോപി തൃശൂര്‍ ലൂർദ് പള്ളിയിൽ സമര്‍പ്പിച്ച സ്വർണക്കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് നടപടി.

ജനുവരി 15നാണ് സുരേഷ് ഗോപി തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വർണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി.

ഇതേത്തുടർന്നാണ് പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈകാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വർണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കും. ശേഷം വിഷയത്തില്‍ മറുപടി നൽകാമെന്ന് പള്ളിവികാരി യോഗത്തെ അറിയിക്കുകയും ചെയ്തതായി സ്ഥലം കൗൺസിലറും ഇടവക പ്രതിനിധിയുമായ ലീല വർഗീസ് വ്യക്തമാക്കി.

കീരീടത്തിലെ സ്വർണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താൽ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.

Karma News Network

Recent Posts

ബസിൽ ഛർദ്ദിച്ചു, യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ച് ജീവനക്കാർ , ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം : സ്വകാര്യ ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ തുടപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ…

50 seconds ago

കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു, മൂന്നുപേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ചികിത്സയ്ക്കെത്തി കാണാതായ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി പശ്ചിമബംഗാള്‍ പൊലീസ്. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം…

21 mins ago

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു, ഉത്തരവുമായി ധനംവകുപ്പ്

കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ്…

30 mins ago

സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന,പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കുമേല്‍ ഭീഷണി , ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ സ്വാതി മലിവാൾ

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയ്ക്കെതി സ്വാതി മലിവാൾ. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ഗൂഢാലോചന നടക്കുന്നു. തനിക്കെതിരെ…

45 mins ago

CPM നേതാക്കൾ നടത്തിയ വിവാഹം, യുവാവിനെ ചതിച്ചു

തിരുവനന്തപുരം : പാർട്ടി നടത്തിയ വിവാഹത്തിലെ ചതിയിൽ കുടുങ്ങി യുവാവും കുടുംബവും. കാരക്കോണം മെഡിക്കൽ ജീവനക്കാരനായ അരുൺ ആണ് നേതാക്കളുടെ…

59 mins ago

കൊല്ലങ്കോട്ട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു, ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ മയക്കുവെടിവെച്ച് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. മണിക്കൂറുകറോളം കമ്പിവേലിയില്‍ കുടുങ്ങി കിടന്ന പുലിയെ…

2 hours ago