Home national ഗ്യാൻവാപി മസ്‌ജിദിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗ്യാൻവാപി മസ്‌ജിദിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ കോടതി അനുമതി നൽകിയത്തിന് പിന്നാലെ ക്ഷേത്രത്തിൽ പൂജ നടത്താൻ എത്തിയത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കഴിഞ്ഞ ദിവസമായിരുന്നു യോ​ഗി ജ്ഞാൻവാപിയിൽ ദർശനം നടത്തിയത്. ഗ്യാൻവാപി മുസ്ലിം പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് മസ്‌ജിദിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ കോടതി അനുമതി നൽകിയത് .

പിന്നാലെ അവിടെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ തുടങ്ങി ഇരുന്നു,എവിടെയാണ് ഇപ്പോൾ ത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി പൂജകൾ നടത്തിയത് . ഇതിനു പിന്നാലെ ജ്ഞാൻവാപിയിൽ ദർശനം നടത്തിയതിന് ശേഷം അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.

ഈ മാസം ആദ്യമാണ് കോടതി വിധി പ്രകാരം ജ്ഞാൻവാപി ക്ഷേത്രത്തിൽ പൂജകൾ നടത്താനുള്ള അനുമതി ലഭിച്ചത്. ഇതിന് പിന്നാലെ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. താൽഗൃഹ എന്ന പേരിലാണ് ഈ നിലവറ ഇപ്പോൾ അറിയപ്പെടുന്നത്. കാശിയിൽ ദർശനം നടത്താൻ എത്തുന്ന വിദേശികളും ജ്ഞാൻ വാപിയിൽ എത്തുന്നുണ്ട്. വാരാണസിയിലെ രാംനഗറിൽ സ്ഥിതി ചെയ്യുന്ന വ്യവസായ മേഖലയിലെ വ്യാപാരി സംഘടന 1.25 കിലോഗ്രാം വെള്ളി സിംഹാസനമാണ് ഗ്യാൻവാപി മഹാദേവന് സമർപ്പിച്ചത്.

അതേസമയം, ഈ കഴിഞ്ഞ മാസമായിരുന്നു ഗ്യാൻവാപി മുസ്ലിം പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയതു തുടർന്ന് അവർ തെളിവുകൾ ആയി ചിത്രം സഹിതം പുറത്തു വിട്ടിരുന്നു .ഇതിൽ ഹനുമാൻ, ഗണപതി, നന്ദികേശൻ തുടങ്ങിയ വിഗ്രഹങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവയിൽ പലതും തകർക്കപ്പെട്ട നിലയിലാണ്. ശിവലിംഗങ്ങളുടെ അടിസ്ഥാന ഭാഗങ്ങളും നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. ഹനുമാൻ വിഗ്രഹത്തിന്റെ ഇടതു കൈനഷ്ടമായ നിലയിലാണ്. ടെറാകോട്ടയിൽ നിർമ്മിച്ച ഗണേശ വിഗ്രഹമാണ് കണ്ടെത്തിയത്. ഇതിന്റെയോക്കെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .,

അതുമാത്രമല്ല പൊട്ടിയ ശിവലിംഗങ്ങളും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കോയിനുകളും ലിഖിതകൾ കൊത്തിയിട്ടുള്ള ശിലകളും കണ്ടെത്തിയിട്ടുണ്ട്. 839 പേജുള്ള റിപ്പോർട്ടിൽ നിരവധി തെളിവുകൾ ഉണ്ടെന്നാണ് ഹൈന്ദവ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വ്യക്തമാക്കുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍ നിര്‍ണായകമാണെന്ന് ഹൈന്ദവ പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ പറഞ്ഞു. മുന്‍പ് ക്ഷേത്രമിരുന്ന സ്ഥലത്താണ് ഗ്യാന്‍വാപി പുനര്‍നിര്‍മിച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഈ വിഷയത്തിൽ ഇപ്പോൾ അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ് പറയുന്നത് ഇങ്ങയാണ് ,കാശിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി നിർമിതി ശിവക്ഷേത്രമാണ് , കോടതിക്ക് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇനി ഹിന്ദുക്കൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹിന്ദുക്കൾ അവിടെ ശിവനെ ആരാധിക്കാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ജ്ഞാൻവാപി സർവേയിൽ കണ്ടെത്തിയ തെളിവുകളിൽ ശിവലിംഗം, നന്ദി വിഗ്രഹം, ശിവലിംഗാകൃതിയിലുള്ള കല്ല് തുടങ്ങിയവ ഉൾപ്പെടുന്നുവെന്നും ഇത് ക്ഷേത്രത്തിന്റെ അസ്തിത്വം സ്ഥിരീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ കാര്യവും സമാനമായിരുന്നുവെന്ന് സത്യേന്ദ്ര ദാസ് പറഞ്ഞു.ഇവിടെയും ക്ഷേത്രം പൊളിച്ച് പകരം ഒരു മുസ്ലീം പള്ളി പണിതു. രണ്ട് കേസുകളിലും തുല്യതയുണ്ട്, നീതിയും ഒരേ രീതിയിലായിരിക്കണം. റിപ്പോർട്ട് വന്നതിന് ശേഷം ഹിന്ദുക്കൾക്ക് അനുകൂലമായ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ മുസ്ലീം ഭാഗത്തുനിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ദാസ് പറഞ്ഞു. അതിനാൽ കോടതി ഉത്തരവിടണം.

കോടതി നീതി നടപ്പാക്കുമെന്നും ക്ഷേത്രം പഴയ നിലയിലേക്ക് കൊണ്ടുവരുമെന്നും ഹിന്ദു പക്ഷത്തിന് വിശ്വാസമുണ്ടെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. ജ്ഞാൻവാപി സർവേയുടെ റിപ്പോർട്ട് നിഷേധിക്കാനാവാത്തതാണെന്നും കണ്ടെത്തിയ തെളിവുകൾ ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. . അയോധ്യയിൽ സംഭവിച്ചത് പോലെ തന്നെ കാശിയിലും മഹത്തായ ക്ഷേത്രം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.