2018 മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ട് കൂട്ടകുരുതി നടത്തിയവർ ഇപ്പോഴും സജീവം. ഇതാ തലസ്ഥാന നഗരിയെ ഭയപ്പെടുത്തി അർദ്ധരാത്രി അരുവിക്കര ഡാം തുറന്ന് വിട്ടു. പാതി രാത്രി കരമന ആറിന്റെയും മറ്റും സമീപം എല്ലാം വെള്ളം കയറി. അനവധി വീടുകൾ വെള്ളത്തിനടിയിലായി.
മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ നൽകാതെ അരുവിക്കര ഡാം അർധരാത്രി തുറന്നു വിട്ടും കരമനയാറിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് അപായസൂചന നൽകാതെയും തലസ്ഥാന നഗരത്തിൽ ജനത്തിന്റെ ജീവൻ പന്താടിയിരിക്കുകയാണ് ജില്ലാ ഭരണകൂടവും സർക്കാരും . നഗരത്തിലെത്തുന്ന വെളളം ഒഴുകിപ്പോകേണ്ട രണ്ടു ആറുകളിലും ക്രമാതീതമായി വെള്ളം ഉയർന്നിട്ടും ആളപായമുണ്ടാകാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ് .
പ്രവചനങ്ങൾ തെറ്റിച്ച അതിതീവ്രമഴ; മണിക്കൂറുകൾക്കകം 223 മില്ലിമീറ്റർ മഴ പെയ്തിറങ്ങി.പ്രവചനങ്ങൾ തെറ്റിച്ച അതിതീവ്രമഴ; മണിക്കൂറുകൾക്കകം 223 മില്ലിമീറ്റർ മഴ പെയ്തിറങ്ങി.കരകൾ കവിഞ്ഞൊഴുകിയ വെള്ളം നൂറുകണക്കിന് വീടുകളിൽ ഇരച്ചുകയറി. തലസ്ഥാന നഗരത്തിന്റെ വലിയൊരു ഭാഗം മുങ്ങി. വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.
നാലു മണിക്കു ശേഷം 4 ഷട്ടറുകൾ 1.25 മീറ്റർ വീതവും ഒരെണ്ണം ഒരു മീറ്ററുമാക്കി നിജപ്പെടുത്തി. ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിനു സന്ദേശം കൈമാറിയിരുന്നതായും കലക്ടറേറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചിരുന്നതായും ജല അതോറിറ്റി അരുവിക്കര എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. പൊലീസ് സ്റ്റേഷനിലും വിവരം കൈമാറിയിരുന്നു.
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…
ചെന്നൈ : കെട്ടിടത്തിൽ നിന്ന് താഴെ വീണ പിഞ്ചുകുഞ്ഞ് ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ തങ്ങി നിന്നു. കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച…
ഷിംല : ബസുമായി ട്രക്ക് കൂട്ടിയിടിച്ച് 13 പേർക്ക് ഗുരുതര പരിക്ക്. ഷിംലയിൽ വച്ചാണ് അപകടമുണ്ടായത്. വിനോദസഞ്ചാരികളുടെ ബസുമായി ട്രക്ക്…
തിരുവനന്തപുരം : തനിക്കെതിരെ ഗോകുലം ഗോപാലൻ നടത്തുന്ന നീക്കങ്ങളിൽ ഭയമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഒറ്റ തവണയേ മരണം…