trending

വേദന സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായി, ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്‌- അഷ്റഫ് താമരശ്ശേരി

കുടുംബത്തിന്റെ എല്ലാ ആഗ്രഹങ്ങളുടെയും ബാധ്യതകളുടെയും ഭാരം പേറി അറബ് നാട്ടിലെത്തുന്ന മലയാളിൽ ചിലരെങ്കിലും സ്വപ്‌നങ്ങൾ ബാക്കിയാക്കി ചേതനയറ്റാണ് നാട്ടിലേക്ക് മടങ്ങുന്നത്. അഷ്‌റഫ് താമരശ്ശേരി എന്ന മനുഷ്യസ്‌നേഹിയുടെ ഹൃദയമിടിക്കുന്നത് പാവപ്പെട്ട പ്രവാസികൾക്കുവേണ്ടിയാണ്. പ്രവാസ ലോകത്ത് മരിച്ചവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു അസാമാന്യ മനുഷ്യൻ… ജീവിച്ചിരിക്കുന്നവർക്ക് പോലും നന്മ ചെയ്യാൻ മടിയുള്ള കാലത്താണ് മൃതദേഹങ്ങൾക്കായി അഷ്‌റഫിന്റെ ഓട്ടം. അന്യനാട്ടിൽ മരണത്തിന് മുമ്പിൽ പകച്ചു നിൽക്കുന്നവരുടെ ആദ്യ വിളിയെത്തുക അഷ്‌റഫിന്റെ ഫോണിലേക്കാണ്. തന്നെ അലട്ടുന്ന രോ​ഗത്തെക്കുറിച്ച് പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പിങ്ങനെ

വർഷങ്ങളായി നടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നത്. നാളെയാകട്ടെ എന്ന് കരുതി നാളുകൾ തള്ളി നീക്കി. സത്യം പറഞ്ഞാൽ ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്‌. ചില പൊടിക്കൈകൾ ചെയ്ത് ദിവസങ്ങൾ തള്ളി നീക്കും. വേദന വർധിക്കുകയല്ലാതെ ഒരു കുറവും ഉണ്ടായില്ല. മറ്റുള്ളവർ വന്ന് സഹായത്തിന് വിളിക്കുമ്പോൾ കഴിയുന്ന രീതിയിൽ വേദന സഹിച്ചും ഇറങ്ങിത്തിരിക്കും. അൽപ്പ നേരം നിൽക്കുമ്പോഴേക്കും വേദന വന്ന് കയറും. ഇപ്പോൾ സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായി. പരിചയമുള്ള വിദഗ്ദരായ ഒരുപാട് ഡോക്ടർമാരുമായി വിഷയം ചർച്ച ചെയ്തു.

അവസാനം ഓപറേഷനാണ് എല്ലാവരും നിർദേശിച്ചത്. അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തു. ഇപ്പോൾ കോഴിക്കോടുള്ള മെയ്ത്ര ആശുപത്രിയിൽ അഡ്മിറ്റാണ്. (20/02/2023) തിങ്കളാഴ്ച്ച രാവിലെ ഓപ്പറേഷൻ നടക്കും(ഇന്ഷാ അല്ലാഹ് ). ഈ സർജറികൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാം തീരുമാനിക്കുന്നത് പടച്ച തമ്പുരാൻ മാത്രം. ഓപ്പറേഷൻ സുഗമമായി നടക്കാനും കൂടുതൽ കരുത്തോടെ പ്രവർത്തനമേഖലയിൽ സജീവമാകാനും നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഉണ്ടാകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Karma News Network

Recent Posts

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

13 mins ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

20 mins ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

44 mins ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

1 hour ago

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.…

1 hour ago

റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ചു, പിഞ്ചുകുഞ്ഞ് മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി…

2 hours ago