ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം അലോപ്പതി ഡോക്ടര്‍മാരെ ആയുര്‍വേദ ചികിത്സയിലേക്കു പരിവര്‍ത്തനം നടത്തുമെന്ന് യോഗഗുരു ബാബാ രാംദേവ്. അലോപ്പതി ചികിത്സ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് രാംദേവ് വീണ്ടും വെല്ലുവിളിയുമായി എത്തിയത്. ഹരിദ്വാറിലെ യോഗാഗ്രാം സെന്ററില്‍ സംഘടിപ്പിച്ച യോഗാ ക്യാമ്ബിനിടെയായിരുന്നു രാംദേവിന്റെ പ്രഖ്യാപനം.
എംബിബിഎസ്, എം ഡി ബിരുദമുള്ള നിരവധിപേര്‍ തന്റെ യോഗാ ക്യാമ്ബുകളില്‍ പങ്കെടുക്കുന്നുണ്ട്. അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ചതിന്റെ പാര്‍ശ്വഫലം നേരിടുന്ന ഈ ഡോക്ടര്‍മാര്‍ ഇപ്പോള്‍ യോഗയിലേക്കും ആയുര്‍വേദത്തിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും പലരും തങ്ങളുടെ പ്രഫഷനില്‍ നിന്ന് സ്വയം വിരമിച്ച് തങ്ങളുടെ പാത പിന്തുടരുകയാണെന്നും ബാബാ രാംദേവ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം അലോപ്പതി ഡോക്ടര്‍മാരെ പ്രകൃതി ചികിത്സയിലേക്കും ആയുര്‍വേദത്തിലേക്കും പരിവര്‍ത്തനം ചെയ്യാന്‍ താന്‍ തീരുമാനിച്ചതായും രാംദേവ് വ്യക്തമാക്കി.
അതേസമയം രാംദേവിന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരവും സ്വാര്‍ഥവുമാണെന്ന് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന് (ഐഎംഎ) ഉത്തരാഖണ്ഡ് പ്രസിഡന്റ് ഡോ. അജയ് ഖന്ന കുറ്റപ്പെടുത്തി. പതഞ്ജലി യോഗപീഠിലെ യോഗ്യതയുള്ള ആയുര്‍വേദ ആചാര്യന്മാരുടെ സംഘം രൂപീകരിച്ച് ഐഎംഎ ഉത്തരാഖണ്ഡ് ഘടകത്തിലെ ഡോക്ടര്‍മാരുമായി സംവാദം നടത്താന്‍ അദ്ദേഹം വെല്ലുവിളിച്ചു. ചര്‍ചയിലേക്ക് മാധ്യമങ്ങളെയും ക്ഷണിക്കും.
മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…
കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…
തൃശൂർ: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ…
തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ…