Home national ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു, ഒരു മാസത്തിനിടെ തകര്‍ന്നത് മൂന്ന് പാലങ്ങള്‍

ബിഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു, ഒരു മാസത്തിനിടെ തകര്‍ന്നത് മൂന്ന് പാലങ്ങള്‍

പട്‌ന. ബിഹാറില്‍ നിര്‍മാണത്തില്‍ ഇരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഒരു മാസത്തിനിടെ ബിഹാറില്‍ തകര്‍ന്ന് വീഴുന്ന മൂന്നാമത്തെ പാലമാണിത്. ഗംഗാനദിക്ക് കുറുകെ നിര്‍മിച്ചിരുന്ന പാലമാണ് കര്‍ന്നത്. രാഘോപുരിനെ വൈശാലിയുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. അതിശക്തമായ കാറ്റിനെ തുടര്‍ന്നാണ് പാലം തകര്‍ന്നതെന്നാണ് വിവരം.

പാലം തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബിഹാറില്‍ മേച്ചി നദിക്ക് കുറുകെ നിര്‍മിച്ച പാലം തകര്‍ന്നിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ആയിട്ടുള്ളത്. പാലത്തെ തങ്ങി നിര്‍ത്തുന്ന തൂണുകള്‍ തകര്‍ന്നതാണ് പാലം തകരുവാന്‍ കാരണം. 1700 കോടിയിലേറെയായിരുന്നു പാലത്തിന്റെ നിര്‍മാണ ചിലവ്. ഭഗല്‍പുരില്‍ തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ കൊല്ലം ഏപ്രില്‍ 30 ന് നിലം തകര്‍ന്നിരുന്നു.