വീണ്ടും കാട്ടാന ആക്രമണം, സുരക്ഷാ ജീവനക്കാരന്‍ മരിച്ചു

കോയമ്പത്തൂര്‍: ഭാരതീയാര്‍ സര്‍വകലാശാലയുടെ കോയമ്പത്തൂര്‍ ക്യാമ്പസില്‍ കാട്ടാന ആക്രമണം. സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഷണ്‍മുഖം (57) ആണ് മരിച്ചത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ കയറിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഷണ്‍മുഖത്തിന് നേരെ കാട്ടാന തിരിഞ്ഞത്. കാട്ടാനയുടെ ആക്രമണത്തില്‍ മറ്റൊരു സുരക്ഷാ ജീവനക്കാരനും പരിക്കേറ്റു.ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാട്ടാനയെ തുരത്തിയത്. എന്നാല്‍ ക്യാമ്പസ് വിട്ടുപോയ കാട്ടാന തിരിച്ചെത്തിയത് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കാട്ടാനയെ തുരത്തുന്നതിന് വേണ്ടി വനപാലകര്‍ ക്യാമ്പസില്‍ തമ്പടിച്ചിരിക്കുകയാണ്.