വനിതയുടെ മൂന്നാം വിവാഹം വിവാദത്തില്‍, ഭര്‍ത്താവിനെതിരെ പരാതിയുമായി മുന്‍ ഭാര്യ

പ്രമുഖ നടിയും താരപുത്രിയുമായി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം അടുത്ത ദിവസമാണ് നടന്നത്. തമിഴിലും ബോളിവുഡിലും അടക്കം ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോളാണ് വനിതയുടെ കഴുത്തില്‍ മൂന്നാമത് മിന്ന് ചാര്‍ത്തിയത്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ക്രിസ്തീയ ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ വിവാഹത്തിന് പിന്നാലെ തന്നെ വിവാദവും ഉടലെടുത്തിരിക്കുകയാണ്.

വനിതയുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെയുള്ള പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ ആണ് പീറ്റര്‍ പോളിന്റെയും വനിത വിജയ കുമാറിന്റെയും വിവാഹത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താനുമായി വിവാഹ മോചനം നേടാതെയാണ് വനിതയെ പീറ്റര്‍ വിവാഹം ചെയ്തത് എന്നാണ് പരാതി. വടപ്പള്ളി പോലീസ് സ്റ്റേഷനില്‍ ആണ് എലിസബത്ത് പരാതി നല്‍കിയിരിക്കുനന്ത്.

ഏഴ് വര്‍ഷമായി ഇരുവരും ബന്ധം പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് വനിതയും പീറ്ററും വിവാഹിതര്‍ ആവുകയായിരുന്നു,. വനിതയുടെ മൂന്നാം വിവാഹമാണിത്. വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.

1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു. 1999ല്‍ ദേവി എന്ന ചിത്രത്തിനു ശേഷം സീരിയലുകളുമായി താരം തിരക്കിലായി. ടിവി ഷോകളിലും സജീവമായ നടി ബിഗ്‌ബോസ് തമിഴ് മൂന്നാം സീസണിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.