ന്യൂഡൽഹി/ രാജ്യത്ത് കോവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും ഓടിൽ ഉള്ള കണക്കുകൾ പ്രകാരം നിലവില്‍ 94,420 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക്പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 45 ശതമാനം വർധനയാണ് രോഗ സ്ഥിരീകരണത്തിലുണ്ടായിരിക്കുന്നത്. ഞായറാഴ്ച മാത്രം 25 കോവിഡ് മരണങ്ങൾ രാജ്യത്തുണ്ടായി. അതിൽ 21 എണ്ണം പുതുതായി നടന്ന മരണവും ബാക്കിയുള്ളവ നേരത്തെ നടന്ന മരണങ്ങളിൽ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചവയുമാണ്.
ഇതോടെ ആകെ കോവിഡ് മരണങ്ങൾ 5,25,020 ആയി ഉയർന്നു. 3,03,604 കോവിഡ് ടെസ്റ്റുകളാണ് ഏറ്റവും ഒടുവിൽ നടന്നത്. രോഗമുക്തി നിരക്ക് 98.57 ശതമാനം ആണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 15,208 പേര്‍ സുഖം പ്രാപിച്ചപ്പോൾ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,27,87,606 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.62 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.39 ശതമാനവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം : ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ…
മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിൻറെയും 45-ാം വിവാഹ വാർഷികമാണിന്ന് . വിവാഹ വാർഷികത്തിൽ, ഇവരുടെ മകനും നടനുമായ…
ജമ്മു : പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20…
നിവിന്‍ പോളി നായകനായി കുറച്ച് ദിവസം മുമ്പ് പുറത്തെത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. പിന്നാലെ സിനിമയ്ക്ക് എതിരായ കോപ്പിയടി…
ഭുവനേശ്വർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി…
പത്തനംതിട്ട: അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂർ തെങ്ങമത്ത് മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ…