Home more കോവിഡ് ബാധിച്ച് മരിച്ചു എന്നത് ബാധ്യതയാക്കരുത്,എന്തിനാണിങ്ങനെ പേരും നാടും വിളിച്ചുപറയുന്നത്

കോവിഡ് ബാധിച്ച് മരിച്ചു എന്നത് ബാധ്യതയാക്കരുത്,എന്തിനാണിങ്ങനെ പേരും നാടും വിളിച്ചുപറയുന്നത്

സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം വർദ്ധിക്കുകയാണ്.മരിക്കുന്നവരുടെ പേരും നാളും സ്ഥലവും വിളിച്ചുപറയുന്ന രീതിക്കെതിരെ രം​ഗ്തതെത്തിയിരിക്കുകയാണ് ഡോ.സി.ജെ ജോൺ..മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലാണ് മരണപ്പെട്ടവരുടെ വിവരങ്ങൾ വിളിച്ചുപറയുന്നത് കേരളത്തിൽ 191 പേരാണ് ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചത്.സമ്പർക്കം മൂലമുള്ള രോ​ഗികൾ വർദ്ധിക്കുന്നതാണ് മരണനിരക്ക് ഉയരാൻ കാരണം.ഇന്ത്യയിലെ മരണ നിരക്കും ഉയരുകയാണ്.

കോവിഡ് ബാധിച്ചു മരിച്ച മൃതദേഹത്തിനും ആ വീട്ടുകാർക്കും ആ സ്വകാര്യത നൽകുന്നത് അല്ലേ ഉചിതം? പ്രോട്ടോക്കോൾ നടത്താൻ ഈ പ്രചരണം വേണ്ടല്ലോ? കോവിഡ് ബാധിച്ചു മരിച്ചുവെന്നത് ഒരു ബാധ്യതയാക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം..

കോവിഡ് മരണ സംഖ്യ പറയാം. ജില്ലയും പറയാം. പക്ഷെ അവരുടെ പേരും നാടും ഇങ്ങനെ വിളിച്ച് പറയണോ? ആ സ്വകാര്യത മൃതദേഹത്തിനും ആ വീട്ടുകാർക്കും നൽകുന്നത് അല്ലേ ഉചിതം? പ്രോട്ടോക്കോൾ നടത്താൻ ഈ പ്രചരണം വേണ്ടല്ലോ? കോവിഡ് ബാധിച്ചു മരിച്ചുവെന്നത് ഒരു ബാധ്യതയാക്കരുത്. ബാധയുമാക്കരുത്. മരിച്ചവർക്കും അവരുടെ കുടുംബത്തിനും സ്വകാര്യത നൽകുക. അവരുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിക്കണം. കൂടുതൽ stigma നൽകരുത്.. പ്ലീസ്.