സൂര്യ സൂചി റിപോർട്ടറിൽ നിന്ന് പുറത്തായി,സുരേഷ് ഗോപി അന്നേ പുറകോട്ട് മാറ്റി നിർത്തി

സുരേഷ് ഗോപിക്കെതിരേ തൃശൂരിൽ മോശമായി പെരുമാറിയ റിപോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തകയ്ക്ക് ജോലി നഷ്ടമായി. സുരേഷ് ഗോപിയുടെ തൃശൂരിലെ ശപഥം ഫലിച്ചു. അദ്ദേഹവുമായി തൃശൂരിൽ സംഘർഷം ഉണ്ടാക്കിയ സൂര്യ സുജി റിപോർട്ടർ ചാനലിൽ നിന്നും പുറത്ത്.തൃശൂരിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോൾ തട്ടികയറിയ സൂര്യസുജി അന്നു മുതൽ വിവാദത്തിലായിരുന്നു. സൂര്യസുജി അന്ന് തൃശൂരിൽ സുരേഷ് ഗോപിയുടെ മാധ്യമ സമ്മേളനത്തിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ആളാകാൻ വരരുത് എന്ന് തുറന്നടിച്ച് സുജയ സുജിയേ പുറകോട്ട് നിർത്തുകയായിരുന്നു.

റിപോർട്ടർ ചാനൽ ഏറെ കാലമായി ഇവരെ ജോലികൾ നല്കാതെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു., സുരേഷ് ഗോപിയുമായി ഇടഞ്ഞതിനെ തുടർന്ന് സൂര്യസുജി യെ തൃശൂരിൽ നിന്നും ചാനൽ മാനേജ്മെന്റ് സ്ഥലം മാറ്റിയിരുന്നു. ഇപ്പോൾ ഇവരേ വിളിച്ച് വരുത്തി മാനേജ്മെന്റ് രാജി കത്ത് എഴുതി വാങ്ങിച്ചു എന്നാണറിയുന്നത്.

സൂര്യ സുചി സി.പി.എമ്മിന്റെ സജീവമായ അനുഭാവിയാണ്‌. മാധ്യമ പ്രവർത്തക എന്ന നിലയിലും പാർട്ടിയുടെ ആശയങ്ങൾ ഉയർത്തി പിടിക്കുകയും ചെയ്യാറുണ്ട്..പഴയ എസ് എഫ് ഐക്കാരി.ജേണലിസം കഴിഞ്ഞ് കാസർകോട് ഒരു ഫേസ്ബുക്ക് ചാനലിൽ ആയിരുന്നു.തുടർന്ന് കണ്ണൂർ സിറ്റി വിഷൻ ചാനലിൽ കയറി.ആ സമയത്ത് മദ്യപാനവുമായി ബന്ധപ്പെട്ട തർക്കം ഓഫീസിൽ ഉണ്ടായി എന്നും പറയുന്നു.

തുടർന്ന് അവിടെ നിന്നും കണ്ണൂർ വൺ ചാനലിൽ കയറി. അവിടെ നിന്ന് ഓഫീസിൽ മറ്റുള്ളവരുമായി തർക്കം ഉണ്ടാവുകയായിരുന്നു. ഓഫീസിലെ പുകവലിയും മദ്യപാനവും സംബന്ധിച്ച തർക്കങ്ങളിൽ അവിടെയും വിവാദങ്ങൾ ആയി. ഇതോടെ അവിടെ നിന്നും പുറത്തായി എങ്കിലും പാർട്ടിയുടെ തണലും പിന്തുനയും ഉള്ളതിനാൽ തളരാതെ മുന്നോട്റ്റ് പോവുകയായിരുന്നു. ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്നും അവഗണനയും പുറത്താക്കലും അനുഭവിച്ച സൂര്യ സുചി പിന്നീട് കൈരളിയിൽ കയറി.കൈരളിയിൽ കയറിയപ്പോൾ ആണ്‌ അരിവാലും ചുറ്റിയയും കൈയ്യിൽ പിടിച്ച് ഫോട്ടോ എടുക്കലും വിവാദവും. പിന്നീട് ഇവർ കൈരളി തൃശൂർ ബ്യൂറോയിൽ എത്തി.

അവിടെ നിന്നാണ്‌ റിപോർട്ടറിൽ എത്തിയത്.റിപോർട്ടർ ചാനലിൽ നിന്നും ജോലിയിൽ നിന്നും ഏറെ നാൾ മാറ്റി നിർത്താൻ കാരണം അച്ചടക്ക ലംഘനവും ഓഫീസിൽ അംഗീകരിക്കാൻ പറ്റാത്ത പ്രവർത്തനവും ആയിരുന്നു എന്ന് പറയുന്നു. ഓഫീസിൽ മറ്റ് സ്റ്റാഫുകളും സൂര്യ സുചിക്കെതിരേ പരാതികൾ ഉന്നയിക്കുകയായിരുന്നു. ഒത്ത് പോകാൻ ആകുന്നില്ല എന്നും സഹകരിക്കുന്നില്ല എന്നും പരാതികൾ ഉയർന്നു. ഈ അവസരത്തിൽ സൂര്യ സുചി പാർട്ടിയിലെ സ്വാധീനം ഉപയോഗിച്ച് റിപോർട്ടറിൽ തുടരാൻ അവസാന നീക്കവും നടത്തി എങ്കിലും മാനേജ്മെന്റ് ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.രാജിവയ്ച്ചു എന്ന് പറയുന്നു എങ്കിലും വിളിച്ചു വരുത്തി രാജികത്ത് എഴുതി വാങ്ങി എന്നാണറിയുന്നത്