മമ്മൂട്ടി നായകനായെത്തിയ ആ സിനിമയുടെ കടം തീർക്കാൻ ഭാര്യയുടെ താലിമാല വിറ്റു-മണിയൻ പിള്ള രാജു

1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് മണിയൻ പിള്ള രാജു സിനിമാലോകത്തെത്തിയത്.1981-ൽ ബാലചന്ദ്രമേനോൻ സം‌വിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായ ആദ്യ ചിത്രം.ഹാസ്യ കഥാപാത്രങ്ങളെ തൻറേതായ ശൈലിയിൽ അവതരിപ്പിച്ചാണ് താരം ശ്രദ്ധ നേടിയത്.വെള്ളാനകളുടെ നാട്,എയ് ഓട്ടോ,അനശ്വരം എന്നീ ചിത്രങ്ങളിൽ നിർമ്മാണപങ്കാളിയായിരുന്ന രാജു 2005-ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് നിർമ്മാണ മേഖലയിൽ സജീവമായത്.ശേഷം ഛോട്ടാ മുംബൈ,ബ്ലാക്ക് ബട്ടർഫ്ലൈ,ഒരു നാൾ വരും എന്നീ സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട് അദ്ദേഹം.

ഇപ്പോളിതാ താൻ നിർമ്മിച്ചതിൽ പരാജയപ്പെട്ട് പോയ സിനിമയെക്കുറിച്ച്‌ പറഞ്ഞിരിക്കുകയാണ് അദ്ദേഹം.എനിക്ക് സിനിമ നിർമ്മിച്ച്‌ ഒരുപാട് സമ്പാദിക്കണമെന്ന ആർത്തി ഒരിക്കലും തോന്നിയിട്ടില്ല.സൂപ്പർ താരങ്ങളുടെ സിനിമകൾ നിർമ്മിച്ചിട്ടു എനിക്ക് ഭയങ്കര സാമ്ബത്തിക ലാഭം മുൻകാലങ്ങളിൽ ഒന്നും ഉണ്ടായിട്ടില്ല.എന്നാൽ നഷ്ടപ്പെട്ടപ്പോൾ ഒരുപാട് പോയിട്ടുമുണ്ട്.

അനശ്വരം എന്ന സിനിമ ചെയ്തപ്പോൾ എന്റെ അടുത്ത് ചിലർ തകരരുത് എന്ന് പറഞ്ഞു.രാജു രണ്ടു സിനിമ നിർമ്മിച്ചിട്ടും സൂപ്പർ ഹിറ്റ് ഒന്നും കിട്ടിയിട്ടില്ലല്ലോ,അതുകൊണ്ട് ഈ സിനിമ രാജു തന്നെ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ ചിലർ പറഞ്ഞു.അങ്ങനെ അത് ഞാൻ ഏറ്റെടുത്തു.ആ കാലത്ത് എനിക്ക് പന്ത്രണ്ട് ലക്ഷം രൂപ കടം വന്നപ്പോൾ എന്റെ ഭാര്യയുടെ താലിമാല ഒഴിച്ച്‌ ബാക്കി മുഴുവൻ സ്വർണവും വിറ്റാണ് കടം തീർത്തത് ടി.എ റസാഖിന്റെ തിരക്കഥയിൽ ജോമോൻ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം.