ഭാഗ്യയുടെ കല്യാണം കളറാക്കി, തലക്കെട്ടുകാരൻ തെറിച്ചു,മാതൃഭൂമി ചാനൽ

സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വാർത്തകൾക്ക് തലക്കെട്ടുകൾ കളറാക്കിയ മാതൃഭൂമി ചാനൽ ന്യൂസ് പ്രൊഡ്യൂസറുടെ പണി പോയി. ത്രിപുരയിൽ സി പി എം തോറ്റമ്പിയപ്പോൾ ‘യെച്ചൂരിയുടെ ക്ലച്ചൂരി ‘ എന്നു തലക്കെട്ടിട്ടതിനു മുമ്പ് സസ്പെൻഷൻ കിട്ടിയ രാജേഷ് കോയിക്കലിനാണ് ഇത്തവണ പണി പോയത്.

ഗുരുവായൂരിലെ കല്യാണ വാർത്തകൾക്കു സിനിമാ പാട്ടുകളുടെ ഈരടികൾ കടമെടുത്തായിരുന്നു കോയിക്കലിൻ്റെ സ്ലഗ് ഇടൽ.രാവിലെ തന്നെ വിവാഹ വാർത്തകൾ ചാനൽ സ്ക്രീനിൽ തകർത്തപ്പോൾ അതിനു തലക്കെട്ടും സ്കോളും ടൈപ്പ് ചെയ്ത് ഇടുന്നത് രാജേഷ് കോയിക്കൽ ആയിരുന്നു.ഇതാവട്ടെ സുരേഷ് ഗോപി അഭിനയിച്ച സിനിമകളിലെ പാട്ടുകളുടെ ഈരടികൾ ആയിരുന്നു.

പണി തെറിപ്പിച്ച തലക്കെട്ടുകൾ ഇങ്ങിനെ

മണവാട്ടി പെണ്ണുരുങ്ങി…
ഇന്നല്ലേ നിന്റെ കല്യാണം…
കല്യാണം കാണാൻ വരേണം…
ഗുരുവായൂർ നടയിൽ ഭാഗ്യ മാംഗല്യം…
ഗുരുവായൂരിൽ കല്യാണ മേളം…
കുന്നുമണി കൊലുസണിഞ്ഞ്….
അഴകാലില മഞ്ഞചരടിലേ പൂത്താലി
മഴവില്ലിൻ കസവണിയും പുടവ ചുറ്റി
പ്രധാനമന്ത്രി കണ്ണന്റെ മുന്നിൽ

 

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവാഹം മാതൃഭൂമി ചാനൽ ആഘോഷിച്ചതു കണ്ട കമ്മി കടന്നലുകൾക്ക് കലി കയറി.സി.പി.എം സൈബർ ഇടങ്ങൾ ഇതോടെ പി വി ചന്ദ്രന്റെയും, ശ്രേയംസ് കുമാറിന്റെയും തന്തക്കും മറ്റും വിളിക്കാൻ തുടങ്ങി. മാതൃഭൂമി മേലധികാരികൾക്കെതിരേ സൈബർ ആക്രമണം ആയി.

രാജേഷ്കോയിക്കലാണ് തലക്കെട്ടുകളിടുന്നതെന്ന വിവരം ചാനലിലെ സി പി എം ലോബി പാർട്ടി സൈബർ വിഭാഗത്തിനു ചോർത്തിക്കൊടുത്തു.സമൂഹ മാധ്യമങ്ങളിൽ കമ്മി ഹാൻഡിലുകൾ മാതൃഭൂമിക്കും കോയിക്കലിനുമെതിരെ രൂക്ഷമായ സൈബർ ആക്രമണം ആരംഭിച്ചു. ചാനലിലെ ഇടതു മാപ്രകൾ സംഗതി മുതലാളിയുടെ ചെവിയിലെത്തിച്ചതോടെ തലക്കെട്ടുകാരൻ്റെ കാര്യത്തിൽ തീരുമാനമായി.

മാതൃഭൂമി മുതലാളിമാർ സി.പി.എം കാരുടെ തന്തക്ക് വിളി കേൾക്കാൻ കാരണം ഇയാൾ ആണെന്നും നിലവാരമില്ലാതെ പൈങ്കിളി എഴുതി വിട്ട് നാണക്കേടായെന്നും ചാനലിനെ ഇടത് ലോബി വാദിച്ചു. ഇതോടെ തലക്കെട്ടുകാരന്റെ പണി ഇളകി.എന്നാൽ ചാനലിന്റെ വ്യൂ കൂട്ടാൻ കാര്യമായി അദ്ധ്വാനിച്ച തലക്കെട്ടുകാരനെ രക്ഷിക്കാൻ മാനേജ്മെന്റ് ഒപ്പം നിന്നില്ല എന്ന് മാത്രമല്ല ജോലിയും കളഞ്ഞു.

മാതൃഭൂമിയുടെ രാഷ്ട്രീയ നിലപാടുകളും നിലവാരവും പുലർത്താൻ കഴിയാത്ത കോയിക്കലിനെ പുറത്താക്കണമെന്ന് അഭിലാഷ് മോഹൻ ഉൾപ്പെടെയുള്ളവർ മുതലാളിയോട് ഉണർത്തിച്ചു എന്നും പറയപ്പെടുന്നു. രാജേഷ് കോയിക്കൽ നിരന്തരം തലവേദന ഉണ്ടാക്കുന്നതായി മാതൃഭൂമി എച്ച്.ആർ വിഭാഗവും മുതലാളിക്ക് റിപ്പോർട്ട് നൽകി.

മുൻപ് ചാനലിൻ്റെ ഡൽഹി ലേഖകനായിരുന്ന കോയിക്കൽ കൈരളി ടി വി കാമറാമാൻ രാധാകൃഷ്ണനെ മർദ്ദിച്ചതിൻ്റെ പേരിലാണ് ഡസ്കിലേക്ക് മാറ്റിയത്. കൈരളി എം.ഡി. ജോൺ ബ്രിട്ടാസ് നേരിട്ട് ശ്രേയം സ് കുമാറിനോടു പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. അതിനിടെയാണ് തലക്കെട്ട് പരാതികൾ തുടർച്ചയായി വന്നത്.അവസാനം സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കലറാക്കിയപ്പോൾ പണിയും പോയി. വിളിച്ച് വരുത്തി രാജി എഴുതി വാങ്ങിച്ചു