social issues

ഒന്നു വന്നു പൊയ്‌ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്, ഡോ. കവിത രവി പറയുന്നു

ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.മറ്റ് രോഗങ്ങള്‍ പോലെ വന്ന് പോകട്ടെ എന്നാണ് പലരും കരുതുന്നത്.ഈ നിസംഗത മനോഭാവം വളരെ ഗുരുരമാണെന്ന് പറയുകയാണ് ഡോ.കവിത രവി.മിക്കവരും രോഗം വെറുതെ വന്നു പോകട്ടെ എന്ന് കരുതുന്നവരാണ്.ഒന്നു ചെറുതായി വന്നു പോയിക്കഴിഞ്ഞാല്‍ എന്നന്നേക്കുമായി പ്രതിരോധം ഉണ്ടാകുമല്ലോ എന്ന് കരുതുന്നത് തെറ്റിദ്ധാരണയാണെന്നും വ്യക്തമാക്കുകയാണ് ഡോ.കവിത രവി.

ഡോ.കവിത രവിയുടെ കുറിപ്പ്,take it esay കോവിഡിനോട് വേണ്ട,ഒന്നു വന്നു പൊയ്‌ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്.ചെറുതായി വന്നു പോയി കഴിഞ്ഞാല്‍ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ.ഇതു വരെ പ്രസിദ്ധീകരിച്ച പഠനങ്ങളില്‍ നിന്നും,എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.കോവിഡ് ബാധിച്ച ആദ്യ രണ്ടാഴ്ചകളില്‍ പനിയും തൊണ്ടവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു.ഒന്നര മാസത്തെ കൃത്യമായ ചികിത്സയും വിശ്രമവും കൊണ്ട് ആരോഗ്യം തിരിച്ചു കിട്ടിയിരുന്നു.എന്നാല്‍ ആന്റിജന്‍ നെഗറ്റീവ് ആയി രണ്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും,ഇപ്പോഴും കോവിഡാനന്തര പ്രശ്‌നങ്ങള്‍ എന്നെ അലട്ടുന്നുണ്ട്.മറ്റു രോഗികളിലും സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

വിട്ടു മാറാത്ത ക്ഷീണം,ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍, ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങള്‍,ഉറക്കമില്ലായ്മ ഇവയൊക്കെയാണ് ഏറ്റവും അധികം കണ്ടുവരുന്ന കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍.ഗുരുതരമായി രോഗബാധ ഉണ്ടായവരില്‍ മാത്രമല്ല,നിസ്സാരമായ ലക്ഷണങ്ങളോടെ കോവിഡ് വന്നു പോയവരിലും,ആഴ്ചകള്‍ക്ക് ശേഷം ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.ഇമ്മ്യൂണിറ്റി.ആശങ്ക ഉളവാക്കുന്ന മറ്റൊരു വിഷയം ഒരിക്കല്‍ കൊറോണ വൈറസ് ബാധ ഉണ്ടായതിന് ശേഷം വീണ്ടും രോഗബാധ ഉണ്ടാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ്.ഹ്രസ്വകാലത്തെക്കുള്ള പ്രതിരോധശേഷി മാത്രമേ വൈറസ് ശരീരത്തില്‍ ഉണ്ടാക്കുന്നുള്ളൂ എന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍.

ഒരു നല്ല ശതമാനം രോഗികളില്‍ വൈറസിന് എതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാകുന്നില്ല. ഞാനും ആ കൂട്ടത്തില്‍ പെടുന്നു.ചിലരില്‍ വളരെ കുറഞ്ഞ തോതില്‍ ആന്റിബോഡി കാണപ്പെടുന്നുണ്ട്.മറ്റൊരു വിഭാഗം രോഗികളില്‍ നല്ല അളവില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.കൊറോണ വൈറസിന്റെ ഇമ്മ്യൂണിറ്റി അഥവാ ശരീരത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നതെയുള്ളൂ.അതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നത് വഴി വലൃറ ശാാൗിശ്യേ സമൂഹത്തില്‍ വന്നേക്കും എന്ന ധാരണയും അടിസ്ഥാനമില്ലാത്തതാണ്.ഓര്‍ക്കേണ്ടത് ഒന്നു മാത്രം.കോവിഡ് ഒരു നിസ്സാര രോഗമല്ല;അതിനാല്‍,പ്രതിരോധം തന്നെയാണ് ആയുധം.എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിച്ചു തന്നെ ജീവിക്കുവാന്‍ ശീലിക്കണം.കോവിഡിനെ നമുക്ക് അതിജീവിച്ചേ മതിയാകൂ.

Karma News Network

Recent Posts

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

37 mins ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

1 hour ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

2 hours ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

2 hours ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

2 hours ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

2 hours ago