Home entertainment അറിഞ്ഞുകൊണ്ട് ദീപ തോമസിനെ വേദനിപ്പിച്ചാൽ നിങ്ങൾ തീർന്നു മകനെ..

അറിഞ്ഞുകൊണ്ട് ദീപ തോമസിനെ വേദനിപ്പിച്ചാൽ നിങ്ങൾ തീർന്നു മകനെ..

പ്രമുഖ വെബ് സീരീസായ കരിക്കിലൂടെയും ഷോർട്ട്ഫിലിമു കളിലൂടെയും ശ്രദ്ധയയായി പിന്നീട് സിനിമയിലേ ക്കെത്തിയ താരമാണ് ദീപ തോമസ്. സോഷ്യൽ മീഡിയയ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി ഇപ്പോഴും പങ്കുവെക്കാറുണ്ട് ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് പരുപാടി പറഞ്ഞിരിക്കുകയാണ് താരം.

മനഃപൂർവമല്ലാതെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന്. ഉറപ്പായും ക്ഷമിക്കും എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്. മനഃപൂർവമല്ലാതെ വേദനിപ്പിക്കുന്നവരോട് ഞാൻ ക്ഷമിക്കും. എനിക്ക് അത് മനസിലാകും. എന്നാൽ അറിഞ്ഞുകൊണ്ട് നിങ്ങൾ അത് ചെയ്താൽ നിങ്ങൾ തീർന്നു. എന്നാണ് താരം മറുപടിയായി കുറിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരാൽ വേദനിപ്പിക്കപ്പെടുന്നവർക്ക് നൽകുന്ന ഉപദേശം എന്താണ് എന്ന ചോദ്യത്തിന് ‘നമ്മുടെ ശക്തി മനസിലാക്കാനാണ്’ ദീപ തോമസ് മറുപടി നൽകിയിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ദീപ തോമസ് ആരാധകരുമായി നടത്തിയ ക്യു ആൻഡ് എ സെഷനിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചിലുകൾ. വെബ് സീരീസായ കരിക്കിലൂടെ ശ്രദ്ധ നേടിയ ദീപ തോമസ് പിന്നീട്, ഹോം, മോഹൻ കുമാർ ഫാൻസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.