മുഖ്യമന്ത്രി സാരി ധരിക്കുമോ? പെൺകുട്ടികൾക്ക് എന്തിനാണ് പാന്റും ഷർട്ടും? – എം.കെ.മുനീർ

കോഴിക്കോട്. ലിംഗസമത്വമെന്ന പേരിൽ പെൺകുട്ടികളെ പാന്റ്‌സും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീർ. ലിംഗസമത്വമെന്ന പേരിൽ മതനിഷേധത്തിനാണ് സർക്കാ‍ർ ശ്രമിക്കുന്നതെന്ന് മുനീർ ആരോപിച്ചു.

പെൺകുട്ടികളെ പാന്റ്‌സും ഷർട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെൺകുട്ടികൾ ധരിക്കുന്ന വേഷം ആൺകുട്ടികൾക്ക് ചേരില്ലേ എന്നും മുനീർ ചോദിച്ചു. സ്കൂളുകളിൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്തുന്നതിനെതിരെ എം.എസ്.എഫ് ക്യാമ്പെയി നിന്റെ ഭാഗമായി കോഴിക്കോട് നടന്ന സംവാദ പരിപാടിയിൽ സംസാരിക്കുക യായിരുന്നു എം.കെ.മുനീർ.

ലിംഗസമത്വമല്ല സാമൂഹ്യനീതിയാണ് വേണ്ടതെന്ന് മുനീർ പറഞ്ഞു. ലിംഗസമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീർ ചോദിക്കുകയുണ്ടായി.