kerala

ലോകായുക്ത ഭേദഗതി; ആവശ്യമായ ചർച്ച എൽഡിഎഫിൽ നടന്നിട്ടില്ല; കാനം രാജേന്ദ്രൻ

ലോകായുക്ത ഭേദഗതിയിൽ ആവശ്യമായ ചർച്ച എൽ ഡി എഫിൽ നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കേണ്ട ഭേദഗതിയാണ് ഇതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നു. ഓർഡിനൻസായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് കാരണമായത്. വിഷയത്തില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേൽ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത കേരളത്തിൽ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓർഡിനൻസ് എന്ന് പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവർക്കും നിലപാട് പറയാൻ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേര്‍ച്ചു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെടി ജലീലിൻറെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നാളെ ഗവർണറെ കാണാനിരിക്കെ ഗവർണറുടെ നീക്കം പ്രധാനമാണ്.

Karma News Network

Recent Posts

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

2 mins ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

45 mins ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ…

1 hour ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

1 hour ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

2 hours ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

2 hours ago