entertainment

സിനിമ നടിയായില്ലായിരുന്നെങ്കില്‍ വിവാഹം കഴിഞ്ഞ് രണ്ടു മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനേ; കാവ്യ

ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി ദിലീപിനോപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് കാവ്യ. സോഷ്യല്‍ മീഡിയയില്‍ കാവ്യക്ക് ആരാധകര്‍ നിരവധിയാണ്. ദിലീപിനെ വിവാഹം കഴിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ ചര്‍ച്ച നടത്തുന്നുണ്ട്. സഹോദരനെപ്പോലെ കണ്ട ദിലീപിനെ എങ്ങനെയാണ് വിവാഹം കഴിച്ചത് എന്നായിരുന്നു പ്രധാന ചോദ്യം.

ലോക്ക് ഡൗൺ കാലത്ത് മടുപ്പ് മാറ്റാൻ സിനിമാ വിശേഷങ്ങളിലൂടെയാണ്‌ നല്ലൊരു വിഭാഗം ആളുകളും. ആരാധകർ തന്നെ കാവ്യയുടെ പഴയ വാക്കുകൾ ഇപ്പോൾ ഏറ്റെടുത്ത് ചർച്ചയാക്കുന്നു. സിനിമാ ലോകത്തേയ്ക്ക് എത്തിപ്പെട്ടില്ലായിരുന്നുവെങ്കില്‍ കല്ല്യാണം കഴിച്ച് രണ്ടു മൂന്ന് കുട്ടികളുടെ അമ്മയായി സുഖമായി കഴിഞ്ഞേനെ എന്നാണ് കാവ്യാ മാധവന്‍ പറഞ്ഞത്. അഞ്ചു വയസ്സുവരെ എല്ലാവരെയും പോലെ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു താന്‍. പിന്നീട് സിനിമയുമായി ഒരു ബന്ധമില്ലാത്ത കുടുംബത്തില്‍ ജനിച്ചിട്ടും സിനിമാ ലോകത്തേയ്ക്ക് എത്തപ്പെട്ടു.തുടര്‍ന്നങ്ങോട്ട് സിനിമാ ലോകത്തേയ്ക്കുള്ള വാതിലുകള്‍ ഒരോന്നായി കാവ്യയ്ക്ക് മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. എന്നാല്‍, സിനിമയ്ക്ക് മാത്രമായി ജീവിതം ഉഴിഞ്ഞു വച്ചതോടെ പഠനം ഉള്‍പ്പെടെയുള്ള വിലപ്പെട്ട പലതും കാവ്യയ്ക്ക് നഷ്ടമായി.

സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഒരു കല്ല്യാണമൊക്കെ കഴിച്ച് രണ്ട് മൂന്ന് കുട്ടികളുടെ അമ്മയൊക്കെയായി നീലേശ്വരത്തെ ഏതെങ്കിലും പ്രാന്തപ്രദേശത്ത് നല്ലൊരു വീട്ടമ്മയായി സുഖമായി കഴിയുന്നുണ്ടാകുമായിരുന്നുവെന്ന് കാവ്യ വെളിപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ജോലിക്കു പോകുന്ന സ്ത്രീ ആയിരിക്കില്ല താന്‍. എന്നാല്‍, സിനിമയില്‍ എത്തപ്പെടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു

നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്കെത്തിയ കാവ്യയെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. 2016 നവംബര്‍ 25നായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. മഹാലക്ഷ്മി എന്നൊരു മകളും ഉണ്ട് ഇരുവര്‍ക്കും.

Karma News Network

Recent Posts

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

2 mins ago

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി, മധ്യവയസ്കൻ മരിച്ചു

കോട്ടയം: പാലായില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാലാ-കുത്താട്ടുകുളം…

22 mins ago

നവജാതശിശുവിന്റെ കൊലപാതകം, യുവതി ഐസിയുവിൽ, വിവരങ്ങൾ ഇങ്ങനെ

കൊച്ചി : പസവത്തിന് പിന്നാലെ പിഞ്ചുകുഞ്ഞിനെ കൊന്നു റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ‍ അറസ്റ്റിലായ യുവതിയെ അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ…

51 mins ago

ബിജെപിക്ക് അടിയറവ് പറഞ്ഞു, കോൺഗ്രസിന്റെ 3മത് സ്ഥാനാർഥിയും മൽസരം ഉപേക്ഷിച്ചു

കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥിയും പരാജയം സമ്മതിച്ച് മൽസര രംഗത്ത് നിന്നും പിൻവാങ്ങി. പുരി ലോക്സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി സുചരിത…

1 hour ago

പൊതു ശല്യം, പൊതുവഴി തടയൽ, ആര്യാ രാജേന്ദ്രനും ഭർത്താവിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിന്…

1 hour ago

ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലും വെച്ച് കടത്തിയത് 25 കിലോ സ്വർണം, അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ

മുംബൈ: സ്വർണം കടത്താൻ ശ്രമിച്ച അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ പിടിയിൽ. അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ്…

1 hour ago