Home kerala ദേശീയപാത നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞു, ചരക്ക് ലോറി മറിഞ്ഞ് അപകടം

ദേശീയപാത നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞു, ചരക്ക് ലോറി മറിഞ്ഞ് അപകടം

കോഴിക്കോട് : ദേശീയപാത നിര്‍മാണത്തിനിടെ കോഴിക്കോട്ട് രാമനാട്ടുകര-വെങ്ങളം ബൈപ്പാസില്‍ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ് ജംങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.45-നാണ് അപകടം ഉണ്ടായത്. പ്രധാനറോഡില്‍നിന്ന് 15 അടി താഴ്ചയിലുള്ള സര്‍വ്വീസ് റോഡിലേക്കാണ് വാഹനം മറിയുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ ഡ്രൈവര്‍ രാധാകൃഷ്ണന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിന്റെ 20 മീറ്ററിലധികം ഭാഗമാണ് ഇടിഞ്ഞത്. പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

തലസ്ഥനത്ത്, സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി 10-പേർക്ക് പരിക്ക്. വെള്ളയമ്പലം ജംഗ്ഷനിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ബസ് നടപ്പാതയിലേക്ക് കയറി മതിലിൽ ഇടിച്ചാണ് നിന്നത്. കണ്ടക്ടർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു

ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസ് മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.