സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ, കെഎസ്ആർടിസിയിൽ നിന്ന് പണം തട്ടി

കൊച്ചി : കെഎസ്ആർടിസിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി. പെരുമ്പാവൂർ ഡിപ്പോ സ്പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്തത്. 2022ൽ നടന്ന സംഭവത്തിലാണ് നടപടി.

വിജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. എറണാകുളം ജില്ലാ ഓഫീസിൽ ജോലിയിലിരിക്കെ മുവാറ്റുപുഴ യൂണിറ്റിൽ എത്തി ഒരു സ്റ്റാളിന്റെ മൂന്ന് മാസത്തെ വാടക രസീത് സജിത്ത് കുമാർ എഴുതി. മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്ന ഇയാൾ, സ്റ്റാളിന്റെ ലൈസൻസിക്കൊപ്പം എത്തിയാണ് യൂണിറ്റിലെത്തിയതും രസീത് ഏഴുതിയതും.

എന്നാൽ ഒരു ഓഫീസിലെ ജീവനക്കാരൻ മറ്റൊരു ഓഫീസിലെ കാഷ് രസീത് എഴുതാൻ അനുവാദമില്ലെന്നിരിക്കെയാണ് സജിത് കുമാറിന്റെ ​ഗുരുതരമായ അച്ചടക്കലംഘനം. ചട്ട ലംഘനം നടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.