Categories: topnews

ചരിത്ര സ്മാരകങ്ങളെക്കുറിച്ച് മോദി പറഞ്ഞതെല്ലാം മാൻഡരിൽ ഭാഷയിൽ ഷിയ്ക്കു പറഞ്ഞു കൊടുത്തത് മലയാളി

ഡല്‍ഹി :തർക്കങ്ങൾ മാറ്റിവെച്ച് വിവിധ പരസ്പര സഹകരണം മെച്ചപ്പെടുത്തിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ട ഇന്ത്യ- ചൈന ഉച്ചകോടി മഹാബലിപുരത്ത് സമാപിച്ചത്. രണ്ട് അനൗപചാരിക ചർച്ചകളിലും ഒപ്പമുണ്ടായിരുന്ന ഒരു മലയാളി സാന്നിധ്യമുണ്ട്. പാലക്കാട് രാമശേരി സ്വദേശി ആർ മധുസൂദനൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങിനുമിടയിൽ ഭാഷാ വിവർത്തകനായത് ആർ മധുസൂദനൻ ആണ്.

മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് മോദി പറഞ്ഞതെല്ലാം മധുസൂദനനൻ മാൻഡരിൽ ഭാഷയിൽ ഷിയ്ക്കു പറഞ്ഞു കൊടുത്തു. വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഹിന്ദിയിലാണ് സംസാരിക്കാറുള്ളത്.

2007 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് മുപ്പത്തിനാലുകാരനായ മധുസൂദനൻ. 22-ാം വയസ്സിൽ ഐഎഫ്എസ് നേടിയ മധുസൂദനന്റെ സേവനമേറെയും ചൈനയിലും സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിലുമായായിരുന്നു.

ഏതാനും വർഷങ്ങളായി പ്രധാനമന്ത്രിയുടെ ഉന്നതതലയോഗങ്ങളിലെ പരിഭാഷകനാണ് മധുസൂദനൻ. 2014ൽ ഷിജിൻപിങ് ഇന്ത്യയിൽ എത്തിയപ്പോഴും 2018ലെ വുഹാൻ കൂടിക്കാഴ്ചയിലും ഭാഷാ പരിഭാഷകൻ മധുസൂദനൻ തന്നെയായിരുന്നു.

Karma News Network

Recent Posts

നിന്റെ തന്തയുടെ വകയാണോ റോഡെന്ന് ചോദിച്ചു, ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി, കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പ്രതികരണവുമായി കെ.എസ്.ആര്‍.ടി.സി ഡ്രൈവർ. നിന്റെ തന്തയുടെ വകയാണോ…

12 mins ago

വീണ്ടും കാട്ടാന ആക്രമണം, വയനാട്ടിൽ ഒരാൾക്ക് പരിക്ക്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്‌ക്കുന്ന സമയത്ത് കാട്ടാന…

39 mins ago

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…

1 hour ago

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

2 hours ago

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…

2 hours ago

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

2 hours ago