kerala

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി; ഡോക്ടര്‍ 3200 രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണം

തൃശൂര്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗിക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നു മാറി നല്‍കിയതായി പരാതി. പോട്ട സ്വദേശി അമലിനാണ് മരുന്ന് മാറി നല്‍കിയത്. ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് നല്‍കിയത്. ഇത് കഴിച്ചതോടെ യുവാവിന്റെ നില വഷളാകുകയായിരുന്നു. അബോധാവസ്ഥയിലായ അമലിനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.

ചികിത്സയ്ക്കായി ഡോക്ടര്‍ 3200 രൂപ കൈക്കൂലിയായി വാങ്ങിയെന്നും അമലിന്റെ കുടുംബം പറയുന്നു. അപകടത്തെ തുടര്‍ന്ന് 12 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന അമലിനെ കൈക്കൂലി നല്‍കിയ ശേഷമാണ് ശസ്ത്രക്രിയ ഉള്‍പ്പെടെ ചികിത്സ ഡോക്ടര്‍മാര്‍ ചെയ്തതെന്നും ആരോപണമുണ്ട്. മരുന്നു മാറി നല്‍കിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും സ്ഥിരീകരിച്ചു. അമലിന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടി നടപടി സ്വീകരിച്ചുവെന്നും സുപ്രണ്ട് വ്യക്തമാക്കി.

Karma News Network

Recent Posts

എട്ട് വര്‍ഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടുമുട്ടി- ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…

27 mins ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…

28 mins ago

പരാതിക്കാർ മേയറും എംഎൽഎയുമാണെന്ന് കരുതി ഡ്രൈവറെ പിരിച്ചുവിടാനാകില്ല, ൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവറും ഏറ്റുമുട്ടിയ സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി…

45 mins ago

വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് മമ്മൂക്ക, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് എന്ന് ആരാധകര്‍

മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…

1 hour ago

പാർട്ടി പ്രവർത്തകയ്ക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി, CPM നേതാവിനെതിരെ കേസ്

കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…

2 hours ago

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ- അസദുദ്ദീൻ ഒവൈസി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…

2 hours ago