Home Premium ഗവർണ്ണർക്കായി സൈന്യം ഇറങ്ങും, പിണറായിക്ക് തിരിച്ചടി

ഗവർണ്ണർക്കായി സൈന്യം ഇറങ്ങും, പിണറായിക്ക് തിരിച്ചടി

കേരള ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോ​ഗിക വസതിയിലെത്തി ചർ‌ച്ച നടത്തി പാങ്ങോട് സൈനീക ക്യാമ്പ് മേധാവി. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ എം.പിയാണ് ​ഗവർണറെ സന്ദർശിച്ചത്. ഗവർണ്ണർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം മുന്നിൽ തന്നെയുണ്ട്. ഗവർണ്ണറേ വധിക്കാൻ അടക്കം നീക്കം നടന്നിട്ടും കേരളാ പോലീസിനു തടയാൻ ആകാത്ത സാഹചര്യത്തിൽ ഏത് സമയത്തും ഗവർണ്ണറുടെ സംരക്ഷണം ഇന്ത്യൻ മിലിട്ടറി ഏറ്റെടുക്കുമെന്ന സൂചനയാണ് ഈ സന്ദർശനത്തിലൂടെ പുറത്തു വരുന്നത്.

ഇതുമായുള്ള ചിത്രങ്ങൾ ​ഗവർണർ തന്നെയാണ് പങ്കിട്ടിരിക്കുന്നത്. കേരളത്തിൽ ​ഗവർണർക്ക് പോലിസ് മതിയായ സുരക്ഷയൊരുക്കുന്നില്ല എന്നതിന്റെ തെളിവുകൾ കഴി‍‍‌ഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ഉന്നത തലങ്ങളിൽ നിന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാ​ഗമാണ് സൈനിക മേധാവിയുടെ ഈ സന്ദർശനം. ഭരണ ഘടന തലവനെ മനപ്പൂർവ്വം അക്രമികളുടെ കയ്യിലേക്ക് വെച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങൾ നോക്കി നിൽക്കില്ല എന്ന് കേന്ദ്ര സർക്കാരും സൈന്യവും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

പിആർഒ, കേരള രാജ്ഭവൻപാങ്ങോട് ആർമി ക്യാംപിലെ കമാൻഡർമാർ ഗവർണർ ആരിഫ് ഖാനെ സന്ദർശിച്ചിട്ടുണ്ട്. കേരള പൊലീസിനെ കൊണ്ട് എസ് എഫ് ഐ യെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്നു കണ്ടാൽ ജസ്റ്റ് ഒരു ഫോൺ വിളിയിൽ പ്രശ്നം തീർക്കും.ഗവർണർക്കെതിരായ നീക്കങ്ങൾ മിലിറ്ററി ഇന്റലിജൻസും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.എസ് എഫ് ഐ ക്കാരെ കാണുമ്പോൾ ഭയന്ന് പുറകോട്ട് മാറുന്ന കേരള പൊലീസ് അല്ല പാങ്ങോട് ഉള്ളത്.പാക്കിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ മിലിട്ടറി കമാൻഡോകളുടെ ടീമും പാങ്ങോട്ടുണ്ട്.

വീഡിയോ കാണാം