ഏതൊക്കെ രാജ്യത്ത് കറങ്ങാൻ പോയാലും ദുഫായിൽ ഇറങ്ങിയാലേ തൈക്കണ്ടി ഫാമിലിക്ക് ഫൺ കിട്ടൂ- അഞ്ജു പാർവതി പ്രഭീഷ്

മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം വിദേശയാത്രയ്‌ക്കുപോയിരിക്കുന്നത് നിരവധി ചോദ്യങ്ങളുയര്‍ത്തിയിരിക്കുകയാണ്. മൂന്ന് വിദേശരാജ്യങ്ങളിലൂടെ പത്തൊന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അറിയിക്കാതെയാണ് മുഖ്യമന്ത്രി രാജ്യം വിട്ടിരിക്കുന്നത്.

ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നീ രാജ്യങ്ങളിലൂടെയുള്ള മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സഞ്ചാരം. മുഖ്യമന്ത്രിയും ഭാര്യയും കൊച്ചുമകനും യാത്ര തിരിക്കുന്നതിനു മുന്‍പുതന്നെ മകളും മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും രാജ്യം വിട്ടിരുന്നു. വിനോദ സഞ്ചാരത്തിനാണത്രേ മുഖ്യമന്ത്രിയുടെ സകുടുംബയാത്ര. കേരളം കൊടുംചൂടില്‍ വെന്തുരുകുകയും, അത് സഹിക്കാനാവാതെ മനുഷ്യര്‍ പിടഞ്ഞുവീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശീതളഛായ തേടി മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിലേക്ക് പറന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ടൂറുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇടത് ഉണ്ടെങ്കിലേ ഇന്തോനേഷ്യയുള്ളൂ !!!സി പി എം ഉണ്ടെങ്കിലേ സിംഗപ്പൂർ ഉള്ളൂ !!സഖാവ് ഉണ്ടെങ്കിലേ ദുഫായും ഉള്ളൂ !!! ഏതൊക്കെ രാജ്യത്ത് കറങ്ങാൻ പോയാലും ദുഫായിൽ ഇറങ്ങിയാലേ തൈക്കണ്ടി ഫാമിലിക്ക് ഫൺ കിട്ടൂ !!! ക്യാപ്‌സ്യൂൾ വിഴുങ്ങി അടിമകൾ ഉണ്ടെങ്കിലേ ഈ പാർട്ടിക്ക് നിലനിൽപ്പുള്ളൂ !!!