Home kerala സെറ്റും മുണ്ടും സിൽക്ക് ഷർട്ടും കസവുസാരിയും അണിഞ്ഞ പഞ്ചരത്നങ്ങളുടെ ചിത്രങ്ങൾ വൈറൽ,സന്തോഷാശ്രുക്കൾ പൊഴിച്ച് അമ്മ

സെറ്റും മുണ്ടും സിൽക്ക് ഷർട്ടും കസവുസാരിയും അണിഞ്ഞ പഞ്ചരത്നങ്ങളുടെ ചിത്രങ്ങൾ വൈറൽ,സന്തോഷാശ്രുക്കൾ പൊഴിച്ച് അമ്മ

പഞ്ചരത്നങ്ങളെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അവരുടെ ജനനം മുതൽ വിവാഹം വരെയുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഒക്ടോബർ 24നായിരുന്നു പഞ്ചരത്നങ്ങളിൽ മൂന്നുപേരുടെ വിവാഹം.പഞ്ചരത്നങ്ങളുടെ വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ഇവരുടെ ചിത്രങ്ങളും വിവാഹ വീഡിയോയും വൈറൽ ആയത്. പരമ്പരാഗത കേരളീയ രീതിയിൽ സെറ്റും മുണ്ടും സിൽക്ക് ഷർട്ടും കസവുസാരിയും അണിഞ്ഞ വധൂവരന്മാരുടെ ചിത്രങ്ങൾ ഏറെ മനോഹരമാണ്

ഉത്ര, ഉത്തര, ഉത്തമ എന്നിവരാണ് വിവാഹതിരായത്. ഉത്രജയുടെ വരൻ വിദേശത്തായതിനാൽ വിവാഹം പിന്നീടാണ് നടത്തുക.മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെബി മഹേഷ് കുമാറാണ് മിന്നണിയിച്ചത്. അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി വിനീതും വിവാഹം ചെയ്തു. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്‌നീഷ്യൻ തന്നെയാണ്. പെൺമക്കളിൽ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു തീരുമാനം. എന്നാൽ, കൊറോണ വൈറസ് വ്യാപനവും മറ്റും വന്നതോടെ ആകാശിന് നാട്ടിലെത്താൻ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവെയ്ക്കുകയായിരുന്നു.

1995 നവംബറിൽ അഞ്ച് പേരുടെയും ജനനം.പിറന്നത് ഉത്രം നാളിലായതിനാൽ നാളു ചേർത്ത് മക്കൾക്ക് പേരിട്ടു.സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം.പക്ഷേ,മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു.പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു.കടങ്ങൾ വീട്ടി.