Home columns ”ഹിന്ദുവിനെതിരേ വാളോങ്ങുമ്പോൾ ഇസ്ളാമിനെതിരേ വാളോങ്ങിയാൽ എന്ന മറു ചോദ്യമല്ല വേണ്ടത്”

”ഹിന്ദുവിനെതിരേ വാളോങ്ങുമ്പോൾ ഇസ്ളാമിനെതിരേ വാളോങ്ങിയാൽ എന്ന മറു ചോദ്യമല്ല വേണ്ടത്”

ഒരുവൻ ഹിന്ദുവിനെതിരേ വാളോങ്ങുമ്പോൾ ഞങ്ങൾ ഇസ്ളാമിനെതിരേ വാളോങ്ങിയാൽ എന്ത് സംഭവിക്കും എന്ന മറു ചോദ്യം അല്ല ചോദിക്കേണ്ടത് എന്ന് കെ സുരേന്ദ്രനോട് രാമസിംഹൻ അബൂബക്കർ. സനാതനികൾ കൊല്ലാൻ നടക്കുന്നവരോ ആരെയും ഇല്ലാതാക്കാൻ നടക്കുന്നവരോ അല്ല. ധർമ്മത്തിനെതിരെ ഒരുവൻ വളോങ്ങുമ്പോൾ അതിനെ തടയാതെ ഇസ്ളാമിനെതിരേ വാളോങ്ങിയാൽ എന്താകും അവസ്ഥ എന്ന് ചോദിക്കുന്നത് ശരിയല്ല.

തമിഴുനാട്ടിൽ ഉദയ നിധിയും ഡി എം കെയും ഹിന്ദുവിനെതിരേ ശബ്ദിക്കുമ്പോൾ എന്തിന്‌ ഇതിനകത്ത് ഇസ്ളാമിനെ പിടിച്ചിടുന്നു എന്നും കെ സുരേന്ദ്രനോട് രാമസിംഹൻ ചോദിക്കുന്നു.ഇതിൽ ഇസ്‌ലാമിനെ എന്തിന് കൂട്ടി കുഴയ്ക്കണം, ഒരു ഹിന്ദു എന്ന നിലയ്ക്ക് താങ്കളുടെ ധർമ്മത്തെ ചോദ്യം ചെയ്‌താൽ അതിനുള്ള മറുപടിയാണ് നൽകേണ്ടത് എന്നും കെ സുരേന്ദ്രനോട് പറഞ്ഞു.ജമാഅത്തെ ഇസ്ലാമി ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞപ്പോൾ, ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയിൽ എന്ന് അന്ന് സനാതനികൾ പറഞ്ഞിട്ടുണ്ട് അത് ന്യായവുമാണ്.അത് ഉരുളയ്ക്ക് ഉപ്പേരിയാണ്

രാമസിംഹന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ശ്രീ സുരേന്ദ്രൻ അങ്ങ് ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷനാണ്, ധർമ്മത്തിനെതിരെ ഒരുവൻ വളോങ്ങിയാൽ ഇസ്‌ലാമിനെതിരെ ഞങ്ങൾ വളോങ്ങിയാൽ എന്ത് സംഭവിക്കും എന്ന മറുചോദ്യമല്ല വേണ്ടത്, ഇതിൽ ഇസ്‌ലാമിനെ എന്തിന് കൂട്ടി കുഴയ്ക്കണം, ഒരു ഹിന്ദു എന്ന നിലയ്ക്ക് താങ്കളുടെ ധർമ്മത്തെ ചോദ്യം ചെയ്‌താൽ അതിനുള്ള മറുപടിയാണ് നൽകേണ്ടത്. ചോദ്യം ചെയ്തത് ഇസ്‌ലാമല്ല. തമിഴ്നാട്ടിലെ ഭരണ കൂട വക്താവാണ് അതിനാണ് മറുപടി നൽകേണ്ടത്.

ഇസ്ലാമിക തീവ്രവാദികളെ താങ്കൾക്ക് ചോദ്യം ചെയ്യാം , പക്ഷേ ഇസ്ലാം ഇല്ലാതാക്കണം എന്ന് പോലും സനാതനി പറയാൻ പാടില്ല.ജമാഅത്തെ ഇസ്ലാമി ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞപ്പോൾ, ഇസ്‌ലാമിന്റെ അന്ത്യം ഇന്ത്യയിൽ എന്ന് അന്ന് സനാതനികൾ പറഞ്ഞിട്ടുണ്ട് അത് ന്യായവുമാണ്.അത് ഉരുളയ്ക്ക് ഉപ്പേരിയാണ്..
മതത്തെ അവഹേളിച്ചാൽ അവഹേളിക്കുന്നവരെയാണ് ചോദ്യം ചെയ്യേണ്ടത്.
ഹിന്ദുധർമ്മത്തെ സംരക്ഷിക്കാൻ ഹിന്ദുവായി ശബ്ദിക്കണം..അനീതിക്കെതിരെ ശബ്ദിക്കുമ്പോൾ കാരന്തൂരിന്റെ knowledge city ക്കെതിരെയും ..മതം മാറ്റുന്ന പെന്തകോസ്തിനെതിരെയും ശബ്ദിക്കണം,

മതം മാറ്റ കേന്ദ്രങ്ങളെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളെകൊണ്ട് അന്വേഷിപ്പിക്കണം..ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല..ധർമ്മത്തിന് വിഘാതമായി നിലകൊള്ളുന്നവരുടെ വേരറുക്കാൻ അന്യ മത പ്രീണനമോ, വൈരമോ അല്ല വേണ്ടത് സ്വന്തം ധർമത്തെ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കയുമാണ് ആദ്യം വേണ്ടത്, അതിന് ശ്രമിക്കുന്നവരെ അകറ്റി നിറുത്തി ദ്രോഹിക്കാതെയിരിക്കയും വേണം.
ധർമ്മത്തെ സംരക്ഷിക്കുന്നവരെ ധർമ്മം കാക്കും എന്ന് വിശ്വസിക്കട്ടെ, തോൽ‌വിയിൽ നിന്നല്ല തോൽക്കാതിരിക്കാനാണ് പഠിക്കേണ്ടത്, വിശ്വാസം ഭരണത്തിലേക്ക് കടന്നു കൂടാനുള്ള സുരക്ഷിത മാർഗ്ഗമല്ല.
ഹരി ഓം