വയനാട്:വിദ്യാർത്ഥി സംഘടനകളെ ഹൈജാക്ക് ചെയ്ത് നിയന്ത്രണം നിരോധിതസംഘടനകൾ ഏറ്റെടുത്തു

Bhargava Ram

വയനാട്ടിൽ നടന്ന സിദ്ധാർഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡോ ഭാർഗവ റാമിന്റെ പ്രതികരണം. വയനാട്ടിലെ കൊലയേ ഇഖ്തിലാത് എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഈ കൊലയും കേരള സർവകലാശാലയുടെ ഇൻതിഫാദ വരെയുള്ള സൂചനകൾ പങ്കുവയ്ക്കുകയാണ്‌

പോസ്റ്റിലേക്ക്

വയനാട്ടിലെ ഇഖ്തിലാത് മുതൽ കേരളയിലെ ഇൻതിഫാദ വരെ,…
• വിദ്യാർത്ഥി സംഘടനകളെ ഹൈജാക്ക് ചെയ്ത് അവയുടെ നിയന്ത്രണം നിരോധിതസംഘടനകൾ ഏറ്റെടുത്തു എന്ന് ഗവർണർ സൂചിപ്പിക്കുന്നു…
• വയനാട് അടക്കമുള്ള വടക്കൻ കേരളത്തിൽ IS അടക്കമുള്ള ഭീകരവാദസംഘടനകൾ പിടിമുറുക്കുന്നു; അവരുടെ നിയമം നടപ്പിലാക്കുന്നു എന്നിങ്ങനെ നിരന്തരം റിപ്പോർട്ടുകൾ വരുന്നു.
• നാലുവർഷം മുമ്പാണ് കേരളത്തിൽ IS സാന്നിദ്ധ്യവും പ്രവർത്തനവും UN Security Council സ്ഥിരീകരിച്ച് 2020 – ൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

• സാമൂഹ്യസുരക്ഷാവിഷയങ്ങളിൽ ശ്രദ്ധിക്കാറുള്ള ഞാനടക്കമുള്ള കേരളത്തിലെ നിരവധി ആൾക്കാർ ഈ റിപ്പോർട്ടിന് മുൻപും ശേഷവും ഇക്കാര്യങ്ങൾ എല്ലാം സമഗ്രമായി അന്വേഷിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഉത്തരവാദപ്പെട്ടവരോട് സമ്പർക്കം പുലർത്തിയിരുന്നു…
എന്നാൽ യാതൊരു അന്വേഷണവും ഉണ്ടായില്ല എന്നു മാത്രമല്ല, ധാർഷ്ട്യം കലർന്ന പെരുമാറ്റവും നിരുത്തരവാദപരമായ പരസ്യപ്രസ്താവനയും ആണ് ഉണ്ടായിട്ടുള്ളത്.

• ലോകസഭയിൽ തന്നെ ഇത്തരത്തിൽ കേരളത്തിലും കർണാടകത്തിലും IS സാന്നിധ്യമില്ല എന്ന അവാസ്തവപ്രസ്താവന നടത്തിയ അന്നത്തെ ആഭ്യന്തരവകുപ്പ് സഹമന്ത്രി കിഷൻ റെഡ്ഡി തന്നെയാണ് യാതൊരു അന്വേഷണവും നടത്താൻ തയ്യാറാകാതെ – ഏതോ ചില തൽപരകക്ഷികളുടെ ഉപദേശപ്രകാരം ആയിരിക്കാം – കേരളത്തിൽ ലവ് ജിഹാദ് ഇല്ല എന്നും പാർലമെൻ്റിൽ പ്രസ്താവിച്ചത്. കേരളത്തിൽ IS സാന്നിധ്യമില്ല എന്ന് മന്ത്രി പറയുമ്പോഴും IS ബന്ധമുള്ള കേസുകൾ കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നതാണു രസകരമായ വസ്തുത.

• കേരളം അപകടസ്ഥിതിയിൽ തന്നെ എന്ന് ബോധിപ്പിക്കുന്ന വാർത്തകൾ ഇപ്പോഴും പെരുകി വരികയാണ്…
• നമ്മുടെ നാട്ടിൽ IS സാന്നിധ്യവും പ്രവർത്തനവും സംബന്ധിച്ച് ഓരോ വാർത്ത കാണുമ്പോഴും മനസ്സിൽ ആദ്യം തെളിയുന്ന രൂപം ഈ മഹാത്മാവിൻ്റേതാണ്.
• പൂക്കോട്ടെ ഇഖ്തിലാത് വാർത്തയും ഞാൻ ശ്രീ. കിഷൻ റെഡ്ഡിക്കായി സമർപ്പിക്കുന്നു.