അന്റെ കഴുത്തിൽ കുരുങ്ങി കിടന്ന പഴേ ഉണ്ട എടുത്ത് എന്റെ ആസനത്തിൽ പൊട്ടിക്കാൻ അനക്ക് എങ്ങനെ ധൈര്യം വന്നു കുലംകുത്തീ, പരിഹാസവുമായി അഞ്ജു പാർവതി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് പോവാൻ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്ഥാവന രാഷ്ട്രീയ കേരളത്തിൽ പുത്തൻ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സിഎമ്മിലെ മിക്ക നേതാക്കളും ഇപിയെ തള്ളിപ്പറഞ്ഞ സ്ഥിതിയാണ്. മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട രസകരമായ പോസ്റ്റാണ് ചർച്ചയാകുന്നത്. ന്നാലും അന്റെ കഴുത്തിൽ കുരുങ്ങി കിടന്ന പഴേ ഉണ്ട എടുത്ത് എന്റെ ആസനത്തിൽ പൊട്ടിക്കാൻ അനക്ക് എങ്ങനെ ധൈര്യം വന്നു കുലംകുത്തീ ?? പഴേ ബിജയൻ ആയിരുന്നേൽ പ്രത്യേക ഏക്ഷൻ എടുത്തേനേ. വൈയിട്ട് അന്റെ വീട്ടിൽ ഇന്നോവയും വന്നേനെ!! ഇതിപ്പോൾ മൂട്ടിൽ തീ പിടിച്ച്, അത് അണയ്ക്കാൻ പറ്റാതെ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുന്ന പുതിയ ബിജ്യൻ ആയിപ്പോയി എന്നാണ് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേ സമയം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന കാര്യം വോട്ടെടുപ്പ് ദിവസം തന്നെ ഇപി ജയരാജൻ തുറന്നുപറഞ്ഞതിനെതിരെ സിപിഎമ്മിലും ഇടതു മുന്നണിയിലും അതൃപ്തി പടരുന്നു. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദം ചർച്ചയാകുമെന്നാണ് പാർട്ടിക്കുള്ളിൽനിന്നു പുറത്തുവരുന്ന വിവരം.

ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യം ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ടെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ മാറ്റുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ചർച്ചയാകും. ഇടതുമുന്നണിയിലും ഇപിയോടുള്ള അതൃപ്തി പുകയുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കമ്പോള മേധാവിത്വം രാഷ്ട്രീയത്തിൽ പിടിമുറുക്കുമ്പോഴാണ് ദല്ലാളന്മാർ പനപോലെ വളരുന്നതെന്നാണ് ദല്ലാൾ നന്ദകുമാർ – ഇപി ബന്ധത്തെ ബിനോയ് വിശ്വം വിശേഷിപ്പിച്ചത്.