entertainment

നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും, കലാഭവന്‍ മണിയുടെ അപൂര്‍വ അഭിമുഖം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു കലാഭവന്‍ മണി. അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം മലയാളികള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. നായകനായും പ്രതിനായകനായും സഹനടനായും കൊമേഡിയനുമായി ഒക്കെ മലയാളികളെ വിസ്മയിപ്പിച്ച നടനായിരുന്നു കലാഭവന്‍ മണി. മാത്രമല്ല അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികളും ഉണ്ടാവില്ല. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും അദ്ദേഹം തിളങ്ങി.

ഇപ്പോള്‍ കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ് അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. 1992ല്‍ കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടന വേളയില്‍ ഖത്തറില്‍ വെച്ച് നടന്ന അഭിമുഖമാണ് ഇപ്പോള്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പങ്കുവെച്ചിരിക്കുന്നത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.

അഭിമുഖം പങ്കുവെച്ചുകൊണ്ട് ആര്‍എല്‍വി രാമകൃഷ്ണന്‍ കുറിച്ചതിങ്ങനെ;

‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറില്‍ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ സ്വദേശിയായ ഡിക്‌സണ്‍ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടന്‍ കലാഭവനില്‍ കയറി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് ഖത്തറില്‍ പരിപാടിക്ക് പോയപ്പോള്‍ ചെയ്ത ഒരു ഇന്റര്‍വ്യൂ. നിങ്ങള്‍ കാണുക ശരിക്കും ചങ്ക് തകര്‍ന്നു പോകും.നന്ദി ഡിക്‌സണ്‍’.

കലാഭവനില്‍ എത്തിയതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നനിയതെന്ന് മണി അഭിമുഖത്തില്‍ പറയുന്നു. മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല ബുദ്ധിമുട്ടാണെന്നും ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ കാര്യമാണെന്നും കലാഭവന്‍ മണി പറയുന്നുണ്ട്.

Karma News Network

Recent Posts

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

9 mins ago

ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ ഹൈഡ്രോളിക് ഡോർ കേടായി, ബാഗിന്റെ വള്ളികൊണ്ട് കെട്ടിവെച്ച് യാത്ര തുടരുന്നു

കോഴിക്കോട് : ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത്…

33 mins ago

എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് റ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ്…

48 mins ago

ജോലി സമ്മർദം താങ്ങാനായില്ല, വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു

ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ.…

1 hour ago

കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി, മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ കെ. സച്ചിന്‍ദേവ് എം.എല്‍.എ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ്…

1 hour ago

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

10 hours ago