സിൽവർ ലൈൻ കേന്ദ്രത്തിന്റെ അജണ്ടയിൽ പോലും ഇല്ല – മുരളീധരൻ

 

കൊച്ചി/ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈന് കേന്ദ്രാനുമതിയില്ലെന്നും കേന്ദ്രത്തിന്റെ അജണ്ടയിൽ പോലും ഇല്ല എന്നും കെ മുരളീധരൻ എം പി. റെയിൽവെ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സിൽവർ ലൈൻ പദ്ധതിയ്ക്ക് എതിരെ പ്രതികരിച്ച് കെ മുരളീധരൻ രംഗത്ത് വരുകയായിരുന്നു.

കേരളത്തിന്റെ ഈ പദ്ധതി കേന്ദ്രത്തിന്റെ അജണ്ടയിൽ പോലും ഇല്ലാത്ത ഒന്നായാണ് താൻ കരുതുന്നത്. കെ റെയിൽ പദ്ധതിയിൽ തന്റെ നിലപാടിൽ എന്താണ് എന്നത് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചിട്ടുണ്ട്. കെ മുരളീധരൻ പറഞ്ഞു.

കെ റെയിൽ പദ്ധതി സംബന്ധിച്ചുളള മുൻ നിലപാടിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പദ്ധതിയ്ക്ക് ഇതുവരെ കേന്ദ്രാനുമതിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. നിലവിൽ മുടങ്ങിക്കിടക്കുന്ന ട്രെയിനുകൾ വൈകാതെ തന്നെ പുനരാരംഭിക്കു മെന്നും ഇതിനായി കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചുവെന്നും കെ മുരളീധരൻ അറിയിച്ചു.

ട്രെയിനുകൾ പുനരാരംഭിക്കുമ്പോൾ പഴയ സ്റ്റേഷനുകൾക്ക് അനുമതി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചതായും കെ മുരളീധരൻ പറഞ്ഞു. നേമം ടെർമിനലിന് സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണം. നിലവിൽ ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ ചില അവ്യക്തതകൾ ഉണ്ട്. ഈ അവ്യക്തതകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തന്നെ മുന്നോട്ട് വരണം. മുരളീധരൻ വ്യക്തമാക്കി.