ഒന്ന് കുത്തിയാൽ 2വോട്ട് താമരക്ക് സത്യമോ

കേരളത്തിൽ താമര വിരിഞ്ഞാൽ അത് ഇവിഎം മെഷീന്റെ കുഴപ്പമെന്ന് എൽഡിഎഫും- യുഡിഎഫും ഒരേ സ്വരത്തിൽ പറയുമെന്ന് സനം റീന.
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പരാജയ ഭീതിയിലാണ് എൽഡിഎഫ്- യുഡിഎഫ് പാർട്ടികൾ. കേരളത്തിൽ താമര വിരിയുമെന്ന ഭയത്താൽ അണിയറയിൽ ഇ വിഎം മെഷീന് വില്ലൻ പരിവേഷം നല്കാൻ തിരക്കഥകൾ രചിക്കുന്നു. ിനിയെങ്ങാനു താമര വിരിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ആകും പുതിയ കഥകൾ പടച്ചു വിടുന്നത്.

വോട്ടർമാരോട് പറയന്നത് ഇങ്ങനെ, സൂക്ഷിച്ചോണേ എവിടെ കുത്തിയാലും താമരയെ വിരിയു, ഇല്ലെങ്കിൽ ഒന്നു കുത്തിയാലും രണ്ടായിട്ട് വരും എന്നൊക്കെ. ഒരു പേടിയാണ് ഇവർക്ക്, എങ്ങാനും താമര കേറിയാലോ, നമുക്ക് നേരത്തെ കരുതി വയ്ക്കാം . ഇനി എൽഡിഎഫും യുഡിഎഫ് മാത്രമാണ് ജയിക്കുന്നതെങ്കിലോ അത് ശരിയായ രീതിയിലും. ബിജെപി ജയിക്കുവാണെങ്കിൽ അത് മുഴുവൻ കള്ളത്തരം.

കേരളത്തിലുള്ള ആൾക്കാർക്ക് ഒരിക്കലും സ്വന്തം നാട്ടിൽ നടക്കുന്ന സംഭവങ്ങൾ കണ്ണിൽ പെടത്തില്ല, അവരെപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ എന്തു നടക്കുന്നുവെന്നതിൽ മാത്രമാണ് വ്യാകുലപ്പെടുന്നത്.

ഇവിഎം മെഷീന്റെ കാര്യം സുപ്രീം കോർട്ടിൽ പരിഗണനയിൽ എടുത്തതാണ്. വേറെ എന്താണ് മാർ​ഗ്​ഗം എന്ന് ചോദിച്ചിട്ട് ചോദിച്ചപ്പോൾ കറക്റ്റ് ആയിട്ടുള്ള ഒരു ഉത്തരം നല്കാൻ അന്ന് ഹാജരായ അഭിഭാഷകർക്ക് സാധിച്ചില്ല. മറ്റ് രാജ്യങ്ങളെ ഉദാഹരണമായി പറഞ്ഞു. എന്നാൽ അതൊന്നും ഇവിടുത്തെ ജനസംഖ്യവെച്ച് നടപ്പാക്കാൻ കഴിയുന്നതല്ല.