ഒമാനില്‍ വാഹനാപകടം, മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം,

മസ്‌കറ്റ്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് നഴ്സുമാര്‍ക്ക് പരുക്കേറ്റു. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആള്‍.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാരുടെ സംഘം. ഇടിച്ച വാഹനം അമിതവേഗത്തിലായിരുന്നെന്നാണ് വിവരം. അതേസമയം, കായംകുളത്ത തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംക്‌ഷനു സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്.

ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനാണ്. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിൽ കഴിഞ്ഞ ദിവസംപുലർച്ചെ ആയിരുന്നു അപകടം. ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.