topnews

കൊവിഡ്; 20-30നുമിടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം തുടരുകയാണെങ്കിലും ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 4,917 പേരെ അധികമായി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 20-30നുമിടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുതലെന്ന് മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയില്ല. നിലവില്‍ ഇത് മൂന്ന് ശതമാനമായി തുടരുകയാണ്. ഐസിയു ബെഡുകളില്‍ കൊവിഡും നോണ്‍ കൊവിഡും കൂടി 42.7ശതമാനമാണ്. 57 ശതമാനത്തോളം ഐസിയു ഒഴിവുണ്ട്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. ഓക്‌സിജന്‍ കിടക്കകളുടെ കാര്യത്തിലും ഉപയോഗം കുറവുണ്ട്. 15, 16, 17 വയസുള്ളവരുടെ കൊവിഡ് വാക്‌സിനേഷന്‍ 68% വിതരണം ചെയ്തു. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് കൂടുതല്‍ വാക്‌സിനേഷന്‍ സെക്ഷനുകള്‍ നടത്താന്‍ കാമ്പെയിന്‍ ആലോചിക്കുന്നുണ്ട്.

18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 84% പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രത്യേക അവലോകന യോഗം ചേര്‍ന്നിരുന്നു. എടുക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ വിലയിരുത്തി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ഇവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയും യോഗം നടക്കുന്നുണ്ട്.

Karma News Editorial

Recent Posts

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

6 mins ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

15 mins ago

വയനാട്ടിൽ കാട്ടാന ആക്രമണം, നിര്‍ത്തിയിട്ട കാറും ബൈക്കും തകർത്തു

പനമരം : നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. വയനാട് നടവയൽ നെയ്ക്കുപ്പയില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ്…

19 mins ago

ജൂൺ 3 ന് സ്കൂളുകൾ തുറക്കും, മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്ന മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു…

39 mins ago

ബാറിൽ തമ്മിൽ തല്ലി യുവാക്കൾ, യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു, മാംസം അടർന്നുപോയി

പത്തനംതിട്ട : ബാർ പരിസരത്തുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പരുത്തികാവ് സ്വദേശികളായ വിഷ്ണു,…

44 mins ago

എല്ലാ വേദനകളും ഒരിക്കൽ മാറും, പാടുകൾ മാഞ്ഞുപോവും- സനുഷയുടെ കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സനുഷ സന്തോഷ്. ബാലതാരമായി എത്തി ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ് താരം. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ…

50 mins ago