Home topnews ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു, ദുരിതത്തിലായി 160ഓളം യാത്രക്കാര്‍

ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു, ദുരിതത്തിലായി 160ഓളം യാത്രക്കാര്‍

ദുബായ്. തിരുവനന്തപുരത്തേക്ക് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നതായി പരാതി. ശനിയാഴ്ച രാത്രി യുഎഇ സമയം 8.45ന് പുറപ്പേടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. അതേസമയം നിരവധി പേരാണ് ദുരുതത്തിലായത്. വിമാനം തിരുവനന്തപുരത്ത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.45ന് എത്തേണ്ടതായിരുന്നു.

160 യാത്രക്കാരാണ് അനിശ്ചിതമായി കഴിയുന്നത്. 160 യാത്രക്കാരില്‍ 20 കുട്ടികളും 80 സ്ത്രീകളും ഉണ്ടെന്നാണ് വിവരം. യാത്രക്കാരെ രണ്ട് ഹോട്ടലുകളിലായിട്ടാണ് താമസിപ്പിച്ചിരിക്കുന്നത്. യാത്രക്കാരില്‍ ഞായറാഴ്ച വിവാഹ നിശ്ചയം നടക്കേണ്ട യുവാവും പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ട വ്യക്തിയും ഉണ്ടെന്നാണ് വിവരം. അതേസമയം എപ്പോള്‍ വിമാനം പുറപ്പെടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.