റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ വിവരിച്ച് നുസ്രത്ത് ജഹാൻ. 34കോടി ബോച്ചേ എന്ത് ചെയ്തു? സൗദി സർക്കാരിനു കിട്ടിയില്ല, എംബസിയിലും കിട്ടിയില്ല. എവിടേക്കാണ് നിങ്ങൾ കൈമാറുന്നത് അതറിയാൻ ഓരോരുത്തർക്കും അവകാശമുണ്ട്.

നന്മ മരങ്ങളെ കൊണ്ട് നിറഞ്ഞ ഒരു നാടായി നമ്മുടെ കേരളം. നന്മ മരങ്ങളെല്ലാം വന്ന് പല കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. പലരും എന്തിനെന്നോ ഏതിനെന്നോ ഇല്ലാതെ പണം പിരിക്കുന്നു. പലരും കോടിശ്വരന്മാരാകുന്നു. എന്നാൽ കേരളത്തിലെ നിയമങ്ങളോ, നടപടികളോ അല്ല ഇത്തരത്തിലുള്ള കേസുകളിൽ ​ഗൾഫ് രാജ്യങ്ങൾ പിൻതുടരുക.

അബ്ദുൾ റഹീമിനുവേണ്ടി തുടങ്ങിയ ട്രസ്റ്റിന് ആറുമാസംകൊണ്ട് ഇത്രയധികം തുക ലഭിക്കുകയെന്നത് വിശ്വാസയോ​ഗ്യമല്ല. പിന്നെ ഇത്തരത്തിൽ പണം നല്കി അബ്ദുൾ റഹീമിനെ രക്ഷപെടുത്താം എന്ന് റിയാദിലെ ഭരണാധികാരികളോ, അവിടുത്തെ നിയമനടപടികളോ എങ്ങും പറഞ്ഞിട്ടില്ല. പിന്നെ ഇത്തരത്തിൽ 34 കോടി രൂപ കളക്ട് ചെയ്തത് എവിടെക്കാണ് .ഏത് ട്രസ്റ്റിലേക്കാണ് കൊണ്ടുപോകുന്നത്.

റഹീമിനെ രക്ഷപെടുത്താൻ കോടതി ഉത്തരവ് വേണം. എന്നാൽ ഇവിടുത്തെ മലയാളം വാർത്തകൾ അവിടെയുള്ള രാജാക്കന്മാരോ മറ്റ് അധികാരികളോ കാണുന്നില്ല. റഹീമിന് നീതി ലഭിച്ചോയെന്നും അറിയേണ്ട ആവശ്യം മലയാളികൾക്കുണ്ട്. അത്തരത്തിലൊരു അന്വേഷണത്തിൽ 22 ഒക്ടോബറിൽ തൂക്കിക്കൊല്ലാൻ വിധിച്ചയാളെ അഞ്ചം​ഗ കമ്മിറ്റി രൂപികരിച്ച് അവസാന ജഡ്ജ്മെന്റിലാണ് അവസാന തീരുമാനം അറിയാൻ കഴിയൂ. എന്നാൽ അത്തരത്തിലൊരു ഉത്തരവ് എങ്ങും കണ്ടിട്ടില്ല. അത് നമ്മളെ അറിയിക്കുക അംബാസിഡർമാരാകും. റിയാദ് ​ഗവൺമെന്റിന്റെ അനുമതിയോടെകൂടിയേ ഇത്തരത്തിലൊരു അക്കൗണ്ട് തുടങ്ങാൻ കഴിയൂ. എന്നാൽ ഇതൊന്നും നടന്നിട്ടില്ല.