ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു
വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാളസ് ഹോസ്പിറ്റലിൽ ഗുരുതര നിലയിൽ ചികിത്സയിലായിരുന്ന മെത്രാപോലിത്തക്കു ഇന്നു വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു!തിരുവല്ലയിലെ ബിലിവേഴ്സ് ചർച്ചിന്റെ ആസ്ഥാനത്ത് മെത്രാപോലീത്തയുടെ ആരോഗ്യത്തിനായി നടന്ന പ്രാർഥനകൾ വിഫലമായി അമേരിക്കയിലെ ഡാലസിൽവെച്ച് മെത്രാപോലീത്തയേ കാർ ഇടിക്കുകയായിരുന്നു. ഡള്ളാസിൽ അപകടം നടന്ന സ്ഥലത്തിനടുത്താണ്‌ അവിടുത്തേ ബിലിവേഴ്സ് ചർച്ചും സ്ഥാപനങ്ങലും ഉള്ളത്. ബിഷപ്പ് കെ പി യോഹന്നാൻ ദിവസവും കോമ്പൗണ്ടിലേ ഗ്രൗണ്ടിലൂടെ ആയിരുന്നു നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പതിവിനു വിപരീതമായി ബിഷപ്പ് കെപി യോഹന്നാൻ ക്യാംപസിന് പുറത്തേക്ക് നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കാർ ഇടിച്ച് ബിഷപ്പിനെ തെറുപ്പിച്ചു എന്നാനറിയുന്നത്

തലക്കും ശരീരത്തിലും ഗുരുതരമായ പരിക്കുകൾ ആണുള്ളത്. ഇൻന്റേണൽ ബ്ളീഡിങ്ങ് നിർത്താൻ അടിയന്തിര ഓപ്പറേഷൻ നടത്തി. ഇത് വിജയകരമായിരുന്നു. എന്നാൽ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. തലക്ക് ഗുരുതരമായ പരിക്കായതിനാൽ ബോധവും തെളിഞ്ഞിട്ടില്ല. ഇനിയും ഓപ്പറേഷനുകൾ വേണ്ടി വരും എന്നാണ്‌ സഭയുടെ വക്താവ് സൂചിപ്പിച്ചത്

അമേരിക്കയിൽ ബിഷപ്പിനു മികച്ച ചികിസ തന്നെയാണ്‌ ഒരുക്കിയിട്ടുള്ളത്.വാഹനം തിരിച്ചറിഞ്ഞിട്ടില്ല. വാഹനം പോലീസ് കസ്റ്റഡിയിൽ ആണ്‌ എന്നാണ്‌ വിവരങ്ങൾ.തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഡോക്ടർമാർ അദ്ദേഹത്തിൻ്റെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. മെത്രാപ്പോലീത്ത വേഗം സുഖം പ്രാപിക്കാൻ വിശ്വാസികൾ പ്രാർഥിക്കണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അഭ്യർഥിച്ചു.

ഇടക്കിടെ കേരളത്തിൽ വന്ന് പോകാറുള്ള കെ പി യോഹന്നാൻ കൂടുതലും ചിലവിടുന്നത് അമേരിക്കയിലെ സഭയുടെ കേന്ദ്രത്തിലാണ്‌. വാഹനാപകടം സഭാ വിശ്വാസികളേയും അധികാരികളേയും ഞട്ടിച്ചിരിക്കുകയാണ്‌. അപകടത്തിന്റെ വിശദാംശങ്ങൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഏഷ്യയെയും പ്രത്യേകിച്ച് ഇന്ത്യയെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നഗോസ്പൽ ഫോർ ഏഷ്യയുടെ സ്ഥാപകനും പ്രസിഡന്റുമാണ് മൊറാൻ മോർ അത്തനാസിയസ് യോഹാൻ എന്ന കെ.പി.യോഹന്നാൻ.ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനും നിലവിലെ മെട്രോപൊളിറ്റൻ ബിഷപ്പും കൂടിയാണ് അദ്ദേഹം.ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്ജ് ഓഫ് ഹോപ്പ് സ്ഥാപിക്കുന്നതിൽ അദ്ദേഹം മുൻഗണന നൽകി.ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്.ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാൻ തന്റെ സ്വന്തം പ്രയത്നത്തിലൂടെയാണ്‌ വളർന്നത്. മറ്റ് ഒരു സഭയുടേയും സഹ്കരണം അദ്ദേഹത്തിനു കിട്ടിയില്ല. ആദ്യ കാലത്ത് റേഡിയോ വഴി പ്രഭാതത്തിൽ വചനം പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം ആദ്യകാല റേഡിയോ പ്രേക്ഷകർക്ക് മറക്കാൻ ആകില്ല.അദ്ദേഹത്തിനു കീഴിലുള്ള ഗോസ്പൽ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്.കെ പി യോഹന്നാൻ കൗമാര കാലത്തുതന്നെ അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷം പ്രസംഗിച്ച് നടന്ന വെറും ഒരു പാസ്റ്റർ മാത്രം ആയിരുന്നു അക്കാലത്ത് യോഹന്നാൻ.

16ാമത്തെ വയസ്സിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന തിയോളജിക്കൽ സംഘടനയിൽ ചേർന്നത് യോഹന്നാന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറി. ഡബ്ലു.എ ക്രിസ്വെൽ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയിൽ വൈദിക പഠനത്തിന് ചേർന്നു. 1974ൽ അമേരിക്കയിലെ ഡള്ളാസിൽ ദൈവശാത്രപഠനം ആരംഭിച്ചു. ചെന്നെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽനിന്ന് ഡിഗ്രി കരസ്ഥമാക്കിയ യോഹന്നാൻ നേറ്റീവ് അമേരിക്കൻ ബാപ്പിസ്റ്റ് ചർച്ചിൽ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി.

ഓപ്പറേഷൻ മൊബിലൈസേഷൻ യോഹന്നാനൊപ്പം സേവനം ചെയ്ത ഗിസല്ലയെ യോഹന്നാൻ അവരുടെ ജന്മദേശമായ ജർമ്മനിയിൽവെച്ച് വിവാഹം കഴിച്ചു. ഇതും യോഹന്നാന്റെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവായി. ഇവർക്ക് രണ്ട് മക്കളുമുണ്ട്. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു.

ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983ൽ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചു. ആത്മീയയാത്രയെന്ന പ്രതിദിന സുവിശേഷ പ്രഘോഷണം റേഡിയോയിലൂടെ അവതരിപ്പിച്ചു. സവിശേഷമായ ശൈലിയിലൂടെ അദ്ദേഹം സുവിശേഷ വേലയിലേർപ്പെട്ടു.

തിരുവല്ല സബ് രജിസ്ട്രാർ ആഫീസിൽ 1980ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന